ആദി : ടാ.. ഒന്ന് സഹായിക്കെടാ
അജാസ് : നീ പേടിക്കാതെ അവളോട് കാര്യം പറ എന്റെ ഒരു കാണക്കുകൂട്ടൽ വച്ച് അവൾക്കും നിന്നോട് ഇഷ്ടമുണ്ടാകാനാണ് സാധ്യത
ആദി : എനിക്കും അങ്ങനെ തോന്നുന്നുണ്ട് പക്ഷെ..
അജാസ് : ഒരു പക്ഷെയുമില്ല ഇന്ന് നീ പറയുന്നു അത്ര തന്നെ
ആദി : ശെരി ഇന്റർ വെല്ലാകുമ്പോൾ നീ അവളുടെ കൂട്ടുകാരിയെ അവളുടെ അടുത്ത് നിന്ന് ഒന്ന് മാറ്റി തരണം ആ സമയം കൊണ്ട് ഞാൻ കാര്യം പറയാം
അജാസ് : ഒക്കെ ആ കാര്യം ഞാൻ ഏറ്റു
ഇന്റർവെൽ ടൈം
രൂപ : അടുത്തത് മാത്‍സ് അല്ലേ ഗീതു
ഗീതു : അതെ മടുത്ത് പണ്ടാരമടങ്ങും
രൂപ : നീ വാ ക്ലാസ്സിന് മുൻപ് നമുക്ക് അല്പം ശുദ്ധ വായു ശ്വസിക്കാം എന്തായാലും ക്ലാസ്സിൽ ഇരുന്ന് വിയർക്കാനുള്ളതല്ലേ
ഗീതു : ശെരിയാ വാ
ഗീതുവും രൂപയും പതിയെ ബെഞ്ചിൽ നിന്നിറങ്ങി
“ഗീതു നിക്ക് ”
പെട്ടെന്നാണ് അജാസ് അവിടേക്ക് എത്തിയത്
ഗീതു : എന്താടാ
അജാസ് : ഒരു കാര്യം പറയാനുണ്ട് നീ ഇങ്ങ് വന്നേ
ഗീതു : എന്ത് കാര്യം
അജാസ് : അതൊക്കെ ഉണ്ട് നീയൊന്ന് വന്നേ ഇത്തിരി അർജന്റാ
ഗീതു : ഇവനെക്കൊണ്ട്..രൂപേ ഒന്ന് നിക്ക് ഇവന് എന്ത് മലമറിക്കുന്ന കാര്യമാ പറയാൻ ഉള്ളതെന്ന് നോക്കട്ടെ
അജാസ് : രൂപ പൊക്കോ ഇവളെ ഇപ്പോൾ വിട്ടേക്കാം
അജാസിനെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം രൂപ പതിയെ ക്ലാസ്സിന് പുറത്തേക്കിറങ്ങി മുന്നോട്ടു നടന്നു
“മൊട്ടേ ”
പെട്ടെന്ന് തന്നെ ആദി രൂപയുടെ അടുത്തേക്ക് എത്തി
രൂപ : നീയിതെവിടുന്ന് വന്നു
ആദി : അതൊക്കെ വന്നു വാ പോകാം
രൂപ : എങ്ങോട്ട്
ആദി : നീ താഴേക്കല്ലേ ഞാനും അങ്ങോട്ടാ വാ പോകാം
രൂപ : എന്തോ ഒരു വശപിശകുണ്ടല്ലോ
ആദി : എന്ത് വശപിശക് നീ വരുന്നെങ്കിൽ വാ
ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു ഒപ്പം രൂപയും