ഋഷി മുറിയിലേക്ക് കടന്നു…
ചുമനിർത്തി മനോജ് നോക്കുമ്പോൾ.. തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാൾ നിൽക്കുന്നതുകണ്ടു..
ഇരുവരുടെയും കണ്ണുകൾ കോർത്തു…
സ്വാതിയുടെ യഥാർത്ഥ അവകാശിയുടെയും… അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അവകാശിയുടെയും ആദ്യ കൂടിക്കാഴ്ച്ച…
ആ സമയമാണ് മോഹൻ അങ്ങോട്ട് വന്നത്…
“സാർ,ഇത് മനോജ്,സ്വാതിയുടെ ഭർത്താവ്…” മോഹനന്റെ ആ വെളുപ്പെടുത്തലിൽ ഋഷി ഒന്നു ഞെട്ടി…
അവൻ ഞെട്ടൽ മറച്ചുപിടിച്ചു വെറുതെ ചിരിക്കാൻ ശ്രമിച്ചു…
അവൻ സ്വാതിയെ നോക്കി… അവൾ തല കുമ്പിട്ടു നിൽക്കുകയാണ്… അപ്പോഴാണ് ഋഷി അതു കാണുന്നത്… അവളുടെ സാരിക്കിടയിൽ കിടക്കുന്ന താലി….അതു ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന് ഋഷി മനസ്സിലോർത്തു..
മനോജിനോട് സംസാരിച്ചെന്നുവരുത്തി ഋഷി അവിടെ നിന്നിറങ്ങി…
ഋഷി മുറിവിട്ടിറങ്ങിയതും മനോജ് സ്വാതിയെ നോക്കി…”കുഞ്ഞിന്റെ അച്ഛൻ ” അവൾ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി മനോജിനോട് പറഞ്ഞു.
പിറത്തേക്കിറങ്ങിയ സമയത്താണ് അമ്മുമോൾ സ്കൂൾ വിട്ടു വന്നത്…
ഇതാരെന്ന മട്ടിൽ ഋഷി മോഹനെ ഒന്നൂടെ നോക്കി.. “സ്വാതിയുടെ മോളാണ്..” ഋഷി കുഞ്ഞിനെ നോക്കി.. ” അമ്മയെ പോലെ തന്നെ ” ഋഷി വാത്സല്യത്തോടെ ചിരിച്ചു.. ആരാണെന്ന് അറിയില്ലെങ്കിലും അവളും തിരികെ ചിരിച്ചു…
ഋഷി വേഗം വണ്ടിയെടുത്തു പോയി….
യാത്രയിലുടനീളം അവന്റെ ചിന്ത സ്വാതിയെ ക്കുറിച്ചായിരുന്നു… സ്വാതിക്ക് ഭർത്താവും കുഞ്ഞുമുള്ള കാര്യം ഋഷിക്ക് ഷോക്കായെങ്കിലും, ഭർത്താവുള്ള പെണ്ണിനെയാണ് താൻ ഗർഭിണിയാക്കിയത് എന്ന ചിന്തയൊന്നും അവനെ അലട്ടിയില്ല.. എന്നാലും തന്റെ കുഞ്ഞിന്റെ അമ്മക്ക് മറ്റൊരു അവകാശിയുണ്ടെന്ന ചിന്ത അവനെ ചെറുതായി അലട്ടി…
അകത്തേക്കു കയറിയ അമ്മുമോൾ സ്വാതിയെ തിരഞ്ഞു….
സ്വാതി ആ സമയം അടുക്കളയിലായിരുന്നു…
“അമ്മെ ”
“ആ മോളു വന്നോ..”
“അമ്മെ അത് ആരാ വന്നെ…”
“അത് ഋഷി സാർ… നമ്മളെ സഹായിച്ച ഒരു വലിയ സാറിന്റെ കാര്യം അമ്മ പറഞ്ഞില്ലെ, ആ സാറ്…”
“ആ സാറാണോ… ” അമ്മുമോളുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു….