“സമീറ, ഞാൻ അതൊക്കെ ആസ്വദിച്ചിരുന്നു എന്നത് സത്യമാണ്, പക്ഷേ നിന്നോട് പറയാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. ഇപ്പോൾ എങ്ങനെയോ പറയണമെന്ന് കരുതിയാണ് ചാറ്റിങ് തുടങ്ങിയത്, പക്ഷേ നീയെന്നെ ഞെട്ടിച്ചു. അത് പോട്ടെ മുത്തേ നീ പറ.. 🥰”
” ഡാ നീ മുത്തേ, പൊന്നെ എന്നൊക്കെ വിളിക്കുന്നതിന് മുൻപ് എനിക്ക് കുറച്ചു കണ്ടിഷൻസ് ഉണ്ട്. ” അവൾ പറഞ്ഞു.
അവളെന്തു പറഞ്ഞാലും ശരി എന്ന് പറയാൻ ഉള്ള ഒരു മാനസിക അവസ്ഥയിലായിരുന്നു ഞാൻ. ആവേശവും, ഉന്മാദവും എല്ലാം എന്നെ വേറെതോ ലോകത്തിലെത്തിച്ചു..
“നീ പറ പെണ്ണെ, 🥰” ഞാൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“നമ്മൾ തമ്മിൽ എന്തായാലും കല്യാണം കഴിക്കില്ല എന്ന ബോധം ഒക്കെ ഇനിക്കുണ്ട്, പക്ഷേ എന്റെ കൂടെ കമ്പനി അടിക്കുമ്പോൾ വേറെ കമ്പനിയൊന്നും പാടില്ല. നീ വേറെ വിവാഹം കഴിക്കുന്നത് വരെയും എന്റെ മാത്രം ആയിരിക്കണം. ഒരു ഹസ്ബന്റിനെ പോലെ എന്നെ നോക്കണം. പ്രേമം ഒന്നും പറ്റില്ല, അങ്ങനെ വല്ലതും നടന്നാൽ ഞാൻ പ്രശ്നമുണ്ടാക്കും, എന്റേത് മാത്രമായിട്ടിരിക്കാൻ പറ്റുമെങ്കിൽ മാത്രം നീ ഓക്കേ പറഞ്ഞാൽ മതി. ആലോചിച്ചു പറഞ്ഞാൽ മതി ”
ഇതൊന്നും എനിക്ക് വലിയ കാര്യമായി തോന്നിയില്ല മനസ്സിൽ കാമവും, തലയ്ക്കു ലഹരിയുമായി നിൽക്കുന്നവന് എന്ത് കണ്ടിഷൻ. പക്ഷേ ഞാൻ നോർമൽ ആണെന്ന് അവളെ തോന്നിപ്പിക്കാൻ വേണ്ടി മാത്രമായി ഞാൻ പറഞ്ഞു
” നമ്മൾ തമ്മിൽ ഉള്ള ശാരീരിക ബന്ധം മാത്രമേ മനസ്സിലുണ്ടാവാൻ പാടുള്ളൂ, അത് പരസ്പരം പറഞ്ഞോഴിവാക്കാൻ കഴിയുകയും വേണം, പിന്നീട് പ്രേമം ആണൊന്നും തോന്നരുത്, ഞാൻ ഒരിക്കലും നിന്നെ വിവാഹം ചെയ്യില്ല, എന്നാൽ എത്ര നാൾ നമ്മൾ തമ്മിൽ കമ്പനിയുണ്ടോ അത്രയും നാൾ ഞാൻ നിന്റേതു മാത്രമാകും. ഞാൻ പുറത്തു വേറെയൊരു ബന്ധത്തിനും പോകില്ല ”
പിന്നെയും മൂന്നു മണിക്കൂറോളം സംസാരിച്ചതിന് ശേഷമാണ് ഞങ്ങൾ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. പക്ഷെ അപ്പോളും സമീറക്ക് ഞാൻ മാഡത്തിന്റെ പുറത്താണോ ഇതൊക്കെ ചെയ്യുന്നത് എന്ന് സംശയമുണ്ടായിരുന്നു.
ഞാൻ കാട്ടിലിലേക്ക് വീണു, നടന്നതൊക്ക ഒരു സ്വപ്നം പോലെ തോന്നുന്നു. കണ്ണുകളടച്ചു സമീറയെ ഓർത്തു എപ്പോഴോ മയങ്ങി.