രാത്രിയുടെ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി. എന്റെ ശരീരമാകെ ചൂട് പിടിച്ചു.
“അത് ഇഷ്ടമൊക്കെയാണ്, ഞാൻ വിളിക്കട്ടെ, ഇപ്പോൾ?”
“Mm👍”
ഞാൻ ഹെഡ്സെറ്റ് എടുത്തു കുത്തി, അവളുടെ നമ്പർ ഡയൽ ചെയ്തു, ആദ്യ റിങ്ങിനു മുൻപ് തന്നെ അവിടെ ഫോൺ എടുത്തുപതിഞ്ഞ ശബ്ദത്തിലുള്ള അവളുടെ മറുപടിക്കൊപ്പം കുസൃതി നിറഞ്ഞ ചിരിയുടെ ശബ്ദവും എന്റെ കാതിൽ നിറഞ്ഞു.
“അല്ല, ഇത്ര നാളും ഒന്നും പറയാതെ ഇപ്പോൾ നീ പെട്ടന്ന്, രണ്ടോ മൂന്നോ മെസ്സേജ്കൾക്കുള്ളിൽ ഇങ്ങനെ പറഞ്ഞപ്പോൾ, ഞാൻ… നിന്നെ.. ഇഷ്ടമാണ് എനിക്കും… ഇങ്ങനെ പറയാൻ.. ഐ ലവ് യു സമീറ.. ഐ ലവ്..” എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ വിക്കി, ഒപ്പം എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവളോട് ഐ ലവ് യു എന്നു പറഞ്ഞു പോയി..
“നീ വെള്ളമടിച്ചിച്ചുട്ടണ്ടോടാ?”
“Mm.. കുറച്ചു..”
“ആഹ് അപ്പോൾ വെള്ളത്തിന്റെ പുറത്തുള്ള ആവേശം ആണല്ലേ? നാളെ നേരം വെളുക്കുമ്പോൾ നിനക്കിതൊക്കെ ഓർമയുണ്ടാകുമോ?”
” അയ്യോ അല്ലേടി.. ഞാൻ നീ പെട്ടെന്ന് ഇങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഒന്ന് പതറിപ്പോയതാ.. ഇപ്പോൾ ശരിയായി. ”
” നിന്നോട് എത്ര പ്രാവശ്യം പറയാതെ ഞാൻ പറഞ്ഞിട്ടുണ്ട് എന്നറിയാമോ? മറ്റുള്ളവരുടെ അടുത്തുള്ളതിനേക്കാൾ കൂടുതൽ നിന്റെ അടുത്ത് ഞാൻ ശരീരം കൊണ്ടു തട്ടുകയും, മുട്ടുകയും, ചേർന്നിരിക്കുകയും ഒക്കെ ചെയ്യുമ്പോൾ ഞാൻ തന്നെ ഓർക്കും ഈ ചെറുക്കൻ എന്തൊരു പൊട്ടനാ ഇവനിതൊന്നും മനസ്സിലാകുന്നില്ലേയെന്ന്?. പലപ്പോഴും മുകളിൽ ഓഫീസിൽ വരുമ്പോൾ നിന്നെ കെട്ടിപ്പിടിച്ചുമ്മവയ്ക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ നീ പെണ്ണുങ്ങളെ ഇങ്ങനെ അകറ്റി നിർത്തുന്നതു കണ്ടപ്പോൾ എങ്ങനെ പറയാൻ പറ്റും. കുറച്ചു നാളായി ഉള്ളിൽ കിടന്നു നീറുന്നത് ഇപ്പോൾ പെട്ടെന്ന് പുറത്തു വന്നതാടാ ” അവൾ പറഞ്ഞു നിറുത്തി. ശരിയാണ് അവൾ പലപ്പോളും അമിത സ്വാതന്ത്ര്യം കളിച്ചിട്ടുണ്ട്, ഒരു മടിയുമില്ലാതെ മറ്റുള്ളവരുടെ കൂടെ സംസാരിക്കുമ്പോൾ വന്നു മുട്ടിയിരുമ്മിയിരിക്കാറുണ്ട്. പുല്ല് ഞാൻ എന്തൊരു പൊട്ടനാ. ഞാൻ എന്നെ തന്നെ ശാസിച്ചു. ഒരു പെണ്ണ് ഇത്രയും സൂചന തന്നിട്ട് എനിക്ക് അത് മനസ്സിലാക്കാൻ സാധിച്ചില്ലല്ലോ. കഷ്ടം..