Typing….
ഞാൻ വളരെയധികം ആകാംഷയോടെ ഫോണിലേക്ക് തന്നെ കണ്ണ് നട്ടിരുന്നു. മദ്യലഹരി പക്ഷേ എന്നിൽ ശരിക്കും പടർന്നു തുടങ്ങിയിരുന്നു.
😲 എന്നൊരു ഇമോജിയും കൂടെ “no മാറിപ്പോയതൊന്നുമല്ലല്ലോ “എന്നൊരു മെസ്സേജും..
“കളിയാക്കല്ലേടി, ഞാൻ ചുമ്മ നിന്നെ ഓൺലൈൻൽ കണ്ടപ്പോൾ ഒരു മെസ്സേജ് അയച്ചതാണ് “🫣
“അല്ല ആദ്യമായിട്ടാണ് നിന്റെ ഭാഗത്തു നിന്നൊരു മെസ്സേജ്, ആരാണെങ്കിലും അതിശയിച്ചു പോവില്ലേ? 🤭
“ഇപ്പോൾ അതിശയം മാറിയില്ലേ?”
“ഓഹ്.. മാറി… അല്ല സർ എന്താണ് പാതിരാത്രിയിൽ? ലൈനുമായി ചാറ്റിങ് ആണോ?”
അതെ നീയാണ് ആ ലൈൻ എന്ന് ടൈപ് ചെയ്തിട്ട് ഞാൻ മായിച്ചു വെറുതെ ആദ്യമേ കേറി കുളമാക്കണ്ട പതിവ് മറുപടികൾ കൊടുക്കാം.
“ലൈനോ? എനിക്കോ? നമ്മളെ ഒക്കെ ആരാ മൈൻഡ് ചെയ്യുന്നത്?”
“ഹാ അങ്ങനെ പറയല്ലേ, നമ്മുടെ മോനിഷ തന്നെ നിന്റെ പേര് പറയുമ്പോൾ അങ്ങ് ഒലിപ്പിക്കുവല്ലേ “😜
പുല്ല് ഇവളിതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ? മൂഞ്ചി..
“അത് അവളൊരു പൊട്ടി പ്പെണ്ണല്ലേ.. ആര് നോക്കുന്നു അതൊക്കെ?”
“അപ്പൊ നീയരെയാടാ നോക്കുന്നെ?” 😜😄
വീണ്ടും സ്ട്രൈറ്റ് ചോദ്യം.
പുല്ല് ഇവള് വിടുന്നില്ലല്ലോ…
“ആരെ നോക്കാൻ.. നീ ഒന്ന് ചുമ്മാത്തിരി സമീറ ”
“ആരെയും നോക്കുന്നില്ല എന്നൊന്നും പറയല്ലേ. ഞാൻ വിശ്വസിക്കില്ല “ഇവൾ സമ്മതിക്കില്ലല്ലോ.
“ആട്ടെ നീയരോടാ നിന്റെ ലൈനിനോട ചാറ്റിങ്?😜”
“അതെ 🥰”
അവൾ yes പറഞ്ഞ മെസേജ് കണ്ടപ്പോൾ എന്റെ കിളി പോയി, അവൾക്കൊരു ലൈൻ ഞാൻ ആലോചിച്ചു കൂട്ടിയതൊക്കെ വെറുതെ ആയോ?
“ങേ.. അതാരാ 🧐?”
“പേര് പറയില്ല ഫോട്ടോ തരാം ”
“ആ അയയ്ക്ക് ”
ണിം മെസ്സേജ് വന്നു.
ഞാൻ നോക്കിയപ്പോൾ കടയിൽ ഞങ്ങൾ ഒരുമിച്ചിരുന്ന സമയത്ത് അവളെടുത്തസെൽഫി.
“ഇതിൽ ഞാനും നീയുമല്ലേയുള്ളു?”
“Da പൊട്ടാ നീയാണെന്റെ ലൈൻ ” ആ മെസ്സേജ് കണ്ടതും എന്റെ തലയിൽ ആയിരം പൂത്തിരി ഒരുമിച്ചു കത്തി. എന്നാലും അവളെന്നെ ആക്കുകയാണൊന്നൊരു സംശയം.
“ഓഹ് പാതിരാത്രിയിൽ നീയെന്നെ ഊതുകയാണോ?”
” ഡാ, ഞാൻ കാര്യമായിട്ട് പറഞ്ഞതാ. എന്തേ നിനക്കെന്നെ ഇഷ്ടമല്ലേ? “