“നിന്നെ ഞാൻ എടുത്തോളമെടാ കൊച്ചു മൈരേ “എന്ന് വിളിച്ചു പറഞ്ഞു കൊണ്ടു ഞാൻ വണ്ടിയെടുത്തു. ആലുവ പറവൂർ ജംഗ്ഷൻ കഴിഞ്ഞാണ് എന്റെ ഫ്ലാറ്റ്, കൊച്ചിയിൽ വന്നു കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു ലാഭാകരമായി കിട്ടിയത് ആണ് ഇപ്പോഴത്തെ എന്റെ 1 bhk ഫുള്ളി ഫർണിഷ്ഡ് അപാർട്മെന്റ്. ഇക്കയുടെ പരിചയത്തിൽ ആണ് വില കുറച്ചു കിട്ടിയത്, കൈയിൽ ഉണ്ടായിരുന്ന 2011 മോഡൽ ഇന്നോവ ഒരെണ്ണം മറിച്ചിട്ടാണ് ഇത് വാങ്ങിയത്. പക്ഷേ നന്നായി അടിച്ചു കുന്തം മറിഞ്ഞു വന്നു കിടക്കാൻ സ്വന്തമായി ഭൂമിയിൽ പാമ്പുകൾക്കും പറവകൾക്കും മാത്രമല്ല അജയ്ക്കും ഒരു ഇടമുണ്ടായി. ഇന്ന് ഇത് പോലെ ഒന്ന് വാങ്ങാൻ അന്ന് മുടക്കിയതിന്റെ ഇരട്ടി വേണം, ഹാ ഓപ്പൺ പാർക്കിങ്കിൽ വണ്ടിയിട്ട് ഒരു ബോട്ടിൽ എടുത്തു മടിയിൽ തിരുകി നേരെ റൂമിലേക്ക്, ഇനി കൈയിൽ പിടിച്ചു കൊണ്ടു പോയി സദാചാര വാദികളെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ… നേരെ പോയി കുളിച്ചു ഫ്രഷായി, കുളി കഴിഞ്ഞപ്പോൾ കൊണ്ട് വന്ന ബിയർ പൊട്ടിച്ചു പതിയെ സിപ് ചെയ്തു തുടങ്ങി.. നേരെ ബാൽക്കണിയിൽ പോയിരുന്നു… ഉയരത്തിൽ നോക്കുന്നതിന്റെയോ, ഉള്ളിലെ മദ്യത്തിന്റെ മാന്ത്രികതയോ ആ ദൂരക്കാഴ്ച വളരെ മനോഹരമായി തോന്നി. ബിയർ ബോട്ടിൽ സൈഡിൽ വച്ചിട്ട് ഫോൺ കൈയിൽ എടുത്തു.
മദ്യത്തിന്റെ ലഹരിയും, അച്ചുവിന്റെ പിന്തുണയും, പിന്നെ മനസ്സിൽ ഞാൻ സ്വയം സൃഷ്ടിച്ച സങ്കല്പവുമെല്ലാം എന്നിൽ വല്ലാത്തൊരു ഉന്മാദം ജനിപ്പിച്ചു.
വാട്സ്ആപ്പ്ൽ നോക്കിയപ്പോൾ സമീറ ഓൺലൈൻ ഉണ്ട്. ആകപ്പാടെ ഷോപ്പിലെ കാര്യങ്ങൾ പറഞ്ഞുള്ള കുറച്ചു മെസ്സേജുകൾ പിന്നെ അവൾ ഇങ്ങോട്ട് ഓരോ വിശേഷദിവസവും അയക്കുന്ന കുറച്ചു വിഷസും ഇത്രയും മാത്രമേ ഉള്ളു ആകെ. ഇത് വച്ചു നോക്കിയാൽ അവൾ തിരിഞ്ഞു നോക്കാൻ പോലും സാധ്യതയില്ല. നോ നെഗറ്റീവ് പാടില്ല, ശ്രമിച്ചു നോക്കെടാ എന്ന് ഉള്ളിലെ വീര്യം മുരണ്ടു. ഒരു സിപ് കൂടി ഇറക്കിയതിനു ശേഷം ഞാൻ മൊബൈൽ കൈയിൽ എടുത്തു
“Hi”🤚…. പുല്ല് വേണ്ട പാതിരാത്രിക്ക് അല്ലേ hi..
വേറെന്താ ചോദിക്കുക….
“എന്താണ് ഉറക്കമൊന്നുമില്ലേ പെണ്ണേ?” മെസേജ് സെൻറ് ആയി… കുറച്ചു സെക്കണ്ടുകൾക്ക് ശേഷം ദാ ബ്ലു ടിക്ക്… അവൾ മെസ്സേജ് കണ്ടിരിക്കുന്നു… എന്റെ ഹൃദയം പട പടാ മിടിച്ചു…