അർത്ഥം അഭിരാമം 1 [കബനീനാഥ്]

Posted by

വിനയചന്ദ്രൻ ബാക്കി പറയാതെ തന്നെ അയാളുടെ നിസ്സഹായാവസ്ഥ അവൾ തിരിച്ചറിഞ്ഞു …

” അവൻ രണ്ടാമതും നിന്റെയടുത്തേക്ക് വന്നപ്പോൾ ഞാൻ പറഞ്ഞതായിരുന്നുവല്ലോ….”

അഭിരാമി നിശബ്ദം കേട്ടിരുന്നു …

” അവന് നിന്റെ പണം മാത്രം മതിയെന്ന് നീ എന്നോ തിരിച്ചറിഞ്ഞതല്ലേ .. ”

” അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ വിനയേട്ടാ ..”

“ശരിയാണ് … നമ്മളുടെ എടുത്തു ചാട്ടം തന്നെയാണ് നമ്മളുടെ വിധി നിർണ്ണയിക്കുന്നത് … പക്ഷേ, തലേവര തൂത്താൽ പോകുന്നതല്ലല്ലോ …”

” ഞാനൊരു അഡ്വൈസിനാണ് വിനയേട്ടനെ വിളിച്ചത് … ” ക്ഷമ കെട്ട സ്വരത്തിൽ അവൾ പറഞ്ഞു …

“ധൃതി പിടിക്കാതെ ….”

വിനയചന്ദ്രൻ ഒന്ന് നിവർന്നിരുന്നു …

” കൊല്ലും കൊലയുമൊന്നും നമ്മളെക്കൊണ്ട് നടക്കുന്ന കാര്യമല്ല.. അവനും നേരിട്ടങ്ങനെ ഇടപെടാനും വഴിയില്ല … ”

” പിന്നെ …?”

അഭിരാമി മുഖമുയർത്തി.

“നീ കേസുമായി പോകാൻ തീരുമാനിച്ചു … കേസുമായി പോയാൽ കൊല്ലുമെന്ന് അവനും പറഞ്ഞു … ”

” ഉം….” അവൾ മൂളി …

” അവൻ കൊല്ലാൻ നോക്കും …. നമ്മൾ മരിക്കാതിരിക്കാനും … ”

വിനയചന്ദ്രൻ അളവു കുറച്ച് അല്പം മദ്യം കൂടി ഗ്ലാസ്സിലേക്കൊഴിച്ചു …

“മതി … ” അവൾ തടഞ്ഞു …

” ദിവസം ലിറ്ററാടീ എന്റെ കണക്ക് … ”

അവൾ പിന്നെയൊന്നും മിണ്ടിയില്ല …

” അജയ് നെ വിളിച്ചോ നീ ….?”

“ഇല്ല … ഒന്നും പറഞ്ഞിട്ടില്ല … ”

” ഞാൻ പറയുന്നത് നീ അനുസരിക്കുമോ ..?”

“വേറെ ആരാ എനിക്ക് പറഞ്ഞു തരാനുള്ളത് …?”

അഭിരാമിയുടെ സ്വരത്തിൽ സങ്കടവും നിരാശയും കലർന്നിരുന്നു …

” അവന്റെ കോഴ്സ് എങ്ങനെയാ ?”

” സെക്കന്റ് ഇയറല്ലേ …. വെക്കേഷൻ ആകാറായിട്ടുണ്ട് ….”

“ഉം … ”

” അവനിതൊന്നും അറിയാതിരിക്കുന്നതല്ലേ നല്ലത് …?”

” എന്തായിരുന്നു രാജീവിന്റെ വെല്ലുവിളി …?”

അയാളുടെ മറു ചോദ്യത്തിനു മുന്നിൽ അവൾക്കു മറുപടിയില്ലാതായി …

Leave a Reply

Your email address will not be published. Required fields are marked *