അർത്ഥം അഭിരാമം 1 [കബനീനാഥ്]

Posted by

പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് പോകുന്നത് പകയോടെ അഭിരാമി നോക്കിക്കിടന്നു …

“മോളേ …”

അടികൊണ്ട് ചുവന്നു തിണർത്ത അവളുടെ കവിളിൽ തലോടി അമ്മിണിയമ്മ വിളിച്ചു.

” അയാള് പറയുന്നതങ്ങ് കേക്ക് … ജീവനേക്കാൾ വലുതല്ലല്ലോ കാശ്…”

“അമ്മിണിയമ്മ മിണ്ടാതിരിക്ക് … ” കിതച്ചു കൊണ്ട് ശ്വാസമെടുക്കുന്നതിനിടയിൽ അഭിരാമി പറഞ്ഞു.

വലം കൈ കൊണ്ട് മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ചേരുന്ന ഭാഗത്ത് അവളൊന്ന് തൊട്ടു . ചോരയുടെ പശിമ അവളുടെ വിരലിലറിഞ്ഞു ..

” ഞാനും എന്റെ മകനും അനുഭവിക്കേണ്ട പണമാണത്… അതു വെച്ച് ഞാനവനെ വാഴിക്കില്ല … ”

” മോളേ …..” വിഹല്വതയോടെ അമ്മിണിയമ്മ വിളിച്ചു.

“പറഞ്ഞത് നിങ്ങളും കേട്ടതല്ലേ …” അഭിരാമി പൊട്ടിത്തെറിച്ചു. രാജീവിനു മുൻപിൽ പരാജയപ്പെട്ട ദേഷ്യം അവരുടെ മുന്നിൽ അവൾ കുടഞ്ഞിട്ടു.

” എന്നെയും എന്റെ മോനേയും അവൻ പച്ചയ്ക്ക് കത്തിക്കുമെന്ന് ….”

അമ്മിണിയമ്മ മിണ്ടിയില്ല …

“സ്വന്തം ചോരയിൽ പിറന്ന മകൻ വരെ അവന്റെ രഹസ്യങ്ങൾക്ക് അധികപ്പറ്റായിട്ടല്ലേ അങ്ങനെ പറഞ്ഞത് …? ഒരു തരത്തിലും ഇനി ഒരടി ഞാൻ പിന്നോട്ടില്ല … ”

അമ്മിണിയമ്മയെ പിടിച്ച് അഭിരാമി എഴുന്നേറ്റു.

ഉലഞ്ഞു പോയ ചുരിദാർ പിടിച്ചിട്ട് അവൾ ധൃതിയിൽ റൂമിലേക്ക് കയറി …

അമ്മിണിയമ്മ ഉടഞ്ഞു പോയ പാത്രങ്ങൾ പെറുക്കിയെടുക്കുമ്പോൾ അവൾ ഫോണുമായി ഹാളിലേക്ക് വന്നു..

അങ്ങേ തലയ്ക്കൽ ഫോണെടുത്തതറിഞ്ഞ് അവൾ സംസാരിച്ചു തുടങ്ങി …

” എനിക്കൊന്നു കാണണം …. ഉടനെ തന്നെ …. ”

അങ്ങേ തലക്കൽ എന്തോ മുടന്തൻ ന്യായം പറഞ്ഞതിനാലാകണം അവളുടെ അടുത്ത വാക്കുകൾ ഉച്ചത്തിലായിരുന്നു …

“വന്നേ പറ്റൂ … ഞാൻ വീട്ടിലുണ്ട് … ഒറ്റയ്ക്ക് വന്നാൽ മതി … ”

ഫോൺ കട്ട് ചെയ്ത് അഭിരാമി തിരിഞ്ഞു …

“ശരിക്കും കഴുകിയിട്ടേരേ അമ്മിണിയമ്മേ… നായയുടെ ചോരയാ… ”

അവളുടെ സ്വരത്തിലെ തീക്ഷ്ണതയും മുഖഭാവവും കണ്ട് അമ്മിണിയമ്മയ്ക്ക് ഒരുൾക്കിടലമുണ്ടായി …

ഹാളിൽ നിന്ന് ലിംവിംഗ് റൂമിലേക്കും തിരിച്ചും രണ്ടു തവണ ബെഡ്റൂമിലേക്കും അഭിരാമി ആലോചനാമഗ്നയായി നടന്നു തീർത്തു …

Leave a Reply

Your email address will not be published. Required fields are marked *