” ഇതവസാന ചാൻസാ നിനക്ക് ….”
ഒന്നുകൂടി അവളുടെ കഴുത്തിൽ കൈ മുറുക്കിക്കൊണ്ട് രാജീവൻ മുരണ്ടു..
“പത്തേ പത്തു ദിവസം …. കൊടുത്ത കേസും പരാതിയും പിൻവലിച്ചിട്ട് വന്നാൽ നിനക്ക് കിട്ടുന്നത് ജീവൻ … മൂക്കോളം മുങ്ങിയവനാ ഞാൻ , കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും….”
പറഞ്ഞിട്ട് , അവളുടെ കഴുത്തിൽ നിന്നും രാജീവൻ കഠാര മാറ്റി. ചോരയൊലിക്കുന്ന ഇടം കൈ കൊണ്ട് അവളെ നിലത്തേക്ക് തള്ളിയിട്ട് , അയാൾ മുഖത്തിരുന്ന കണ്ണട ഉറപ്പിച്ചു..
അമ്മിണിയമ്മയുടെ കാൽച്ചുവട്ടിലേക്ക് അഭിരാമി തല്ലിയലച്ചു വീണു ..
“പത്തേ പത്തു ദിവസം …. പതിനൊന്നാം ദിവസം അമ്മേം മോനേം കൂട്ടിയിട്ട് പച്ചയ്ക്ക് കത്തിക്കാനിട വരുത്തരുത് … ”
” നീ കൊന്നിട്ടു പോടാ ..”
തറയിൽ കിടന്ന് അഭിരാമി വെല്ലുവിളിച്ചു …
രാജീവ് രണ്ടു ചുവട് മുന്നോട്ടു വെച്ചു. മുട്ടുകൾ മടക്കി നിലത്തിരുന്നു കൊണ്ട് അവളുടെ കവിളിൽ കുത്തിപ്പിടിച്ചവൻ മുരണ്ടു..
“നിന്നെ കൊന്നിട്ട്, ഞാനെന്റെ ജീവിതം അഴിയെണ്ണാനോ … രണ്ടു പായ്ക്കറ്റ് ഹാൻസു വാങ്ങിക്കൊടുത്താൻ നല്ല ഒന്നാന്തരമായിട്ട് റേപ്പ് ചെയ്ത് ചാക്കിലാക്കി ഓടയിൽ തള്ളുന്ന ബംഗാളികളും ബീഹാറികളും ഇഷ്ടം പോലെ ഉണ്ടിവിടെ … അവൻമാരും കൂടെ കയറിയിറങ്ങിയിട്ട് ചത്താൽ മതി നീ … ”
” ചെറ്റേ……”
തുറന്ന വായിലൂടെ ഒരൊറ്റത്തുപ്പായിരുന്നു അഭിരാമി.
രാജീവിന്റെ കണ്ണുകൾ മറച്ചിരുന്ന ഗ്ലാസ്സിനു മുകളിലേക്കും മുഖത്തേക്കും തുപ്പൽ തെറിച്ചു.
“നായിന്റെ മോളേ …”
വലം കൈ വീശി രാജീവ് അവളുടെ കരണത്തൊന്നു പൊട്ടിച്ചു ..
തലയോട് പിളർന്ന പെരുപ്പോടെ അഭിരാമി ഫ്ളോറിലേക്കു വീണു.
രാജീവ് ചാടിയെഴുന്നേറ്റു .
അവളെ ചവുട്ടാൻ അയാൾ കാലുയർത്തിയതും അമ്മിണിയമ്മ അവർക്കിടയിലേക്ക് വീണു ..
“വേണ്ട സാറേ ….”
ചവിട്ട് അമ്മിണിയമ്മയ്ക്കിട്ടാണ് കൊണ്ടത് …
“പൊലയാടി മോൾക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്ക് തള്ളേ …”
” ഞാ.. ൻ പറഞ്ഞോളാം സാ.. റേ …” ചവിട്ടു കൊണ്ട വേദനയ്ക്കിടയിലും അവർ പറഞ്ഞു.
കയ്യിൽ കഠാരയുമായി അയാൾ തിരിഞ്ഞു ,
” ഇതെന്റെ കയ്യിലിരിക്കട്ടെ … പറഞ്ഞത് അനുസരിച്ചില്ലേൽ ഇതു കൊണ്ട് തന്നെ നിന്നെ തീർക്കും … “