“എവിടെയാ സ്ഥലം …?”
” വട്ടവട … ”
” വട്ടവടയോ …?”
“അതേ മ്മാ ….”
” ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ … അവന് നൈറ്റ് ആണെങ്കിൽ രക്ഷപ്പെട്ടു … ”
അവൻ ഫോണുമായി എഴുന്നേറ്റു .. ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് അവൻ സംസാരിക്കുന്നതും നോക്കി അവളിരുന്നു …
സംസാരത്തിനു ശേഷം അവൻ അവളുടെയടുത്ത് വന്നിരുന്നു..
” കാര്യം ഓക്കേയാണ്.. പക്ഷേ അവന്റെ ഡാഡി അറിയരുത് … ”
” അതെന്താ …?”
“അയാളൊരു മൂശേട്ട സ്വഭാവക്കാരനാ… അതല്ലേ അവനിവിടെ നിൽക്കുന്നേ …”
“എന്ത് ചെയ്യും …?”
“അവിടെ ഒരു നോട്ടക്കാരനുണ്ട്. അയാളെ അവൻ വിളിച്ചു പറഞ്ഞോളും .. അയാൾക്ക് എന്തെങ്കിലും കൊടുത്താൽ കാര്യം നടക്കുമെന്നാ അവൻ പറഞ്ഞത് … ”
” അതൊക്കെ ശരിയാകുമോ ….?”
“പണച്ചിലവില്ലാത്ത ഒരു കാര്യം ഞാൻ പറഞ്ഞു … ബാക്കി അമ്മ പറയ്…?”
“അവന്റെ ഡാഡി അറിഞ്ഞാലോ …?”
” അയാളങ്ങ് കാനഡയിലല്ലേ …?”
“പോയി നോക്കാം ല്ലേ …?”
“പോകാന്ന് പറ അമ്മാ…” അജയ് അവളെ സമ്മതിപ്പിക്കാൻ ശ്രമിച്ചു …
” പോകാം … പക്ഷേ ഞാൻ പറയുന്നത് നീ അനുസരിക്കണം ..”
“മാഡം പറ ….”
അവൻ കൃത്രിമ ഗൗരവത്തിൽ കയ്യും കെട്ടി നിന്നു…
” നമുക്ക് കാർ എടുക്കണ്ട … ”
” വേണ്ട … അല്ലെങ്കിലും അത്ര ദൂരം വണ്ടിയോടിക്കാൻ എനിക്കും വയ്യ … ”
അവൻ കൈകൾ താഴ്ത്തി …
” ഫോണും എടുക്കണ്ട … ”
” എന്ത് …?”
” ഫോൺ എടുക്കണ്ടാന്ന് … ”
” ഫോണില്ലാതെ എങ്ങനാ …?”
“അതിനൊക്കെ വഴിയുണ്ട് ….”
അജയ് അവളുടെയടുത്തേക്ക് വന്നു …
“സത്യം പറയമ്മാ … എന്താ പ്ലാൻ ….?”
” എന്ത് പ്ലാൻ …?” അവൾ മുഖം തിരിച്ചു …
” ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു .. പേടിച്ച പോലെയുള്ള പെരുമാറ്റവും ഒരു മാതിരി സസ്പെൻസ് വർത്തമാനവും … “