ആ ഒരു ആശ്വാസത്തോടെ മയങ്ങിപ്പോയ അഭിരാമി ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത് ….
അജയ് …!
അവനിത്ര പെട്ടെന്ന് എത്തിയോ …?
അവൾ ഫോണിലേക്ക് നോക്കി …
ഒരു മണി കഴിഞ്ഞിരിക്കുന്നു ..
അവൾ ഫോണെടുത്തു …
“അമ്മാ… ഞാൻ പുറത്തുണ്ട് … ”
അജയ് യുടെ സ്വരം അവൾ കേട്ടു.
ഫോണുമായി അവൾ ഹാളിലേക്ക് ചെന്നു…
തുറന്ന വാതിലിനപ്പുറം തന്റെ മകനെ അവൾ കണ്ടു …
ഒരു വല്ലാത്ത ധൈര്യം തന്നിലേക്ക് പൊടുന്നനെ ആവേശിച്ചു കയറിയത് അവളറിഞ്ഞു.
“എന്താമ്മാ … ആദ്യം കാണുമ്പോലെ ….”
അവളെ കടന്ന് അവൻ ഹാളിലേക്ക് കയറി. വാതിലടച്ച് അവൾ പിന്നാലെ ചെന്നു..
“ഇതാണോ പതിനൊന്നര…?”
” ഞാനൊരു ഏകദേശ സമയം പറഞ്ഞതല്ലേ മ്മാ …”
” എങ്ങനെ വന്നു …?”
” ടാക്സി … ” പറഞ്ഞിട്ട് അവൻ തോളിലിരുന്ന ബാഗ് ഊരി സെറ്റിയിലേക്കിട്ടു.
“നീ വല്ലതും കഴിച്ചോ…?”
“കഴിച്ചു … അമ്മയോ …?”
” നീ വന്നിട്ട് കഴിക്കാമെന്ന് കരുതിയിരുന്നതാ… ഉറങ്ങിപ്പോയി ….”
” ഞാനൊന്നു കുളിക്കട്ടെയമ്മാ … എന്നിട്ടു കഴിക്കാം … ”
അജയ് കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൾ ഭക്ഷണമെടുത്തു വെച്ചിരുന്നു …
” അസമയത്തെ ഭക്ഷണം അത്ര നല്ലതല്ല … ” കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു …
” അജു ഡോക്ടറല്ലല്ലോ … നഴ്സല്ലേ ….?”
ചിരിയോടെ അവൾ പറഞ്ഞു.
” ഇതൊന്നും പഠിക്കാൻ ഡോക്ടറാകണമെന്നൊന്നുമില്ല … ”
അവൾ അവന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പി ….
” അമ്മിണിയമ്മ മെയ്ഡ് ആയിരിക്കും ല്ലേ ….?” കറികളിലേക്ക് നോക്കി അവൻ ചോദിച്ചു.
” അല്ലാതെ പിന്നെ ….?”
” ഞാൻ വരുമ്പോഴെങ്കിലും അമ്മയ്ക്ക് ഉണ്ടാക്കി തന്നുകൂടെ…?”
അവന്റെ സ്വരത്തിലെ സങ്കടവും വിഷമവും അവൾ തിരിച്ചറിഞ്ഞു ..
“നാളെയാവട്ടെ ടാ ….” അവനോട് ചേർന്നു നിന്ന് അവളവന്റെ മുടിയിഴകളിൽ തലോടി.
“അമ്മയും ഇരിക്ക് … ”
അവൾ മറ്റൊരു പാത്രത്തിലേക്ക് ചോറും കറികളും എടുത്ത് അവനോട് ചേർന്നിരുന്നു.