അർത്ഥം അഭിരാമം 1 [കബനീനാഥ്]

Posted by

മരിച്ചു ജീവിക്കുന്നവരുടെ സംസാരം ….

വിനയചന്ദ്രൻ പിന്നീട് കോളുകളൊക്കെ വല്ലപ്പോഴും അറ്റന്റു ചെയ്തു തുടങ്ങിയപ്പോൾ അതും അസ്തമിച്ചു തുടങ്ങി …

അതിൽ ഒരാൾ മറ്റൊരാളോട് പരാതിയോ പരിഭവമോ പറയേണ്ട കാര്യമില്ല …

കാരണമത് ഉടമ്പടികളൊന്നുമില്ലാത്ത കേവല സംസാരം മാത്രമാണ് …

എനിക്ക് സമയമുള്ളപ്പോൾ ഞാൻ വിളിക്കും …

നിനക്ക് സൗകര്യമുണ്ടെങ്കിൽ ഫോൺ എടുക്കാം …

വിനയചന്ദ്രന് പ്രശ്നമില്ലായിരുന്നു … റമ്മും ബ്രാണ്ടിയും വിസ്ക്കിയും വോഡ്കയും അയാളുടെ പകലിരവുകളെ സന്തോഷ സമ്പന്നമാക്കി.

അഭിരാമിയുടെ കാര്യമായിരുന്നു കഷ്ടം ..

പുറത്തേക്കിറങ്ങുന്നത് വല്ലപ്പോഴുമായി …

കടമുറികളുടെ വാടക പിരിക്കാനോ , അവശ്യ സാധനങ്ങൾ വാങ്ങാനോ മാത്രം ഇറങ്ങും …

പതിനെട്ടു സെന്റ് സ്ഥലത്ത് മതിൽ കെട്ടിത്തിരിച്ച ഇരു നില വീട്ടിൽ പച്ചക്കറി കൃഷി ചെയ്തും പൂച്ചെടികളെ പരിപാലിച്ചും അജയ് നെ വിളിച്ചും പുസ്തകങ്ങൾ വായിച്ചും അവൾ സമയം കളഞ്ഞു …

സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം കംപ്യൂട്ടർ കോഴ്സിനൊക്കെ ചേർന്നെങ്കിലും അവളതും പൂർത്തിയാക്കിയില്ല.

വീട്ടുകാരുടെ വാശിക്കിടയിൽ മുറിഞ്ഞു പോയ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ അവൾ ഒരു വേള ആലോചിച്ചുവെങ്കിലും നാല്പത് കഴിഞ്ഞ തനിക്കിനി എന്ത് വിദ്യാഭ്യാസം, എന്നൊരു ചിന്ത അവളിൽ ഉടലെടുത്തതോടെ അതും അസ്തമിച്ചു.

അമ്പലപ്രാവുകൾ സായന്തന സൂര്യനു കീഴിൽ ചുറ്റിപ്പറക്കുന്നതു കണ്ട് അഭിരാമി ചിന്തയിൽ നിന്നുണർന്നു ..

അവൾ പതിയെ കാറിനടുത്തേക്ക് നടന്നു …

അവളടുത്തു ചെല്ലുമ്പോഴും വിനയചന്ദ്രൻ അതേ ഇരിപ്പു തന്നെയായിരുന്നു…

” പോകാം … ”

അവളുടെ ആഗമനമറിഞ്ഞ പോലെ വിനയചന്ദ്രൻ പറഞ്ഞു.

വിനയേട്ടൻ ഉറക്കമാണെന്നാണ് അവൾ കരുതിയത്.

അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

ഡോർ അടച്ച് ഗ്ലാസ്സ് ഉയർത്തി അവൾ വണ്ടിയെടുത്തു.

മൈതാനത്തു നിന്നും പുറത്തെ റോഡിലേക്ക് അവളുടെ കാർ ഇറങ്ങിയതും പിന്നിൽ കിടന്നിരുന്ന കാറും ഇളകി..

“വിനയേട്ടാ …..”

“ഉം ….”

” ഒന്നും പറഞ്ഞില്ല … ”

” നേരത്തെ പറഞ്ഞതല്ലേ അഭീ ….”

” ഞങ്ങൾ മാറി നിൽക്കുന്നതു കൊണ്ട് എന്താണ് മാറ്റം ഉണ്ടാവുക …?”

“അഭീ … ഒരു കാര്യം ഞാൻ പറയാം … അത് നീ വിശ്വസിച്ചേ പറ്റൂ … “

Leave a Reply

Your email address will not be published. Required fields are marked *