അർത്ഥം അഭിരാമം 1 [കബനീനാഥ്]

Posted by

അഭിരാമി പെട്ടെന്ന് പറഞ്ഞു …

” ഞാനങ്ങനെ പറഞ്ഞു എന്ന് കരുതി സംഭവിക്കണമെന്നില്ലല്ലോ .. ”

” വിനയേട്ടന്റെ മനസ്സിലുള്ളത് എനിക്ക് മനസ്സിലാകുന്നില്ല …”

“മനസ്സിലാകാനൊന്നുമില്ല …. നീ അവനേയും കൂട്ടി കുറച്ചു ദിവസം മാറി നിൽക്കുക .. ബാക്കി ഞാൻ പിന്നെ പറയാം … ”

” അതൊന്നും നടപ്പുള്ള കാര്യമല്ല… മാത്രമല്ല എവിടേക്ക് പോകാനാ ..? പോയാൽ തന്നെ അയാൾ പുറകെ വരില്ല എന്ന് എന്താ ഉറപ്പ് …?”

“അവൻ നിന്നെ കൊല്ലുമെന്ന് ഉറപ്പാണോ ?”

വിനയചന്ദ്രൻ ചോദിച്ചു …

അഭിരാമി നിശബ്ദയായി …

“നിങ്ങൾ ആരോടും പറഞ്ഞിട്ടല്ല പോകുന്നത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് , ഫോണൊന്നും ഉപയോഗിക്കണ്ട എന്ന് ….”

” എനിക്കൊന്നും മനസ്സിലാകുന്നില്ല വിനയേട്ടാ ….” ചിന്താഭാരത്തോടെ അഭിരാമി പറഞ്ഞു …

” നമ്മുടെ വക്കീലെങ്ങനെ …? ”

വിനയചന്ദ്രൻ ചോദിച്ചു …

” അഡ്വക്കറ്റ് രാജശേഖരൻ … ”

അഭിരാമി പറഞ്ഞു …

” അതല്ല … ആളെങ്ങനെയെന്ന് , വിശ്വസിക്കാമോ?…”

“അച്ഛന്റെ സുഹൃത്തായിരുന്നു ..”

“ഉം … ”

” എനിക്കൊന്നു കാണാൻ പറ്റുമോ ?”

” അതിനെന്താ ? പക്ഷേ സമയം ആണ് പ്രശ്നം ..”

“നീ ഒന്ന് വിളിച്ചു നോക്ക് … ”

അഭിരാമി അപ്പോൾ തന്നെ ഫോണെടുത്ത് അഡ്വക്കറ്റ് രാജശേഖരനെ വിളിച്ചു. അയാളുടെ ഗുമസ്തനാണ് സംസാരിച്ചത്. നാലു മണിക്കു ശേഷം ഓഫീസിലേക്ക് ചെല്ലാൻ ഗുമസ്തൻ പറഞ്ഞു …

” നാലു മണി ….” മുഷിച്ചിലോടെ പറഞ്ഞിട്ട് , വിനയചന്ദ്രൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു.

“നീ അജയ് നെ വിളിക്ക് … ”

” ക്ലാസ്സിലാകും അവൻ … ”

” വിളിച്ചിട്ടേക്ക് , മിസ്ഡ് കോൾ കണ്ടാലവൻ തിരിച്ചു വിളിക്കുമല്ലോ …”

“ഉം … ” മൂളിയിട്ട് അഭിരാമി മകനെ വിളിച്ചു. പ്രതീക്ഷിച്ച പോലെ അജയ് ഫോൺ എടുത്തില്ല..

“രാജീവിന്റെ ബന്ധങ്ങളും കണക്ഷൻസുമൊക്കെ കുറേ നിനക്കറിയാവുന്നതല്ലേ …”

വിനയചന്ദ്രൻ ചോദിച്ചു.

” കുറച്ചൊക്കെ … “

Leave a Reply

Your email address will not be published. Required fields are marked *