” അവനും പത്തിരുപത് വയസ്സായില്ലേടീ… ”
” ഉം….”
“നിന്നെ ഇല്ലാതാക്കിയാൽ സ്വാഭാവികമായും സ്വത്ത് അവനു തന്നെ .. അതൊരിക്കലും രാജീവ് ഇഷ്ടപ്പെടില്ല, സമ്മതിക്കുകയില്ല … ”
” ഞാനിപ്പോൾ ജീവിക്കുന്നതു തന്നെ എന്റെ മോനു വേണ്ടിയല്ലേ വിനയേട്ടാ ….?”
അവളുടെ സ്വരമൊന്നിടറി …
“നീ വക്കീലിനെ വിളിച്ച് കേസുമായി മുന്നോട്ടു പോകാൻ പറയുക … ”
” അത് ഓൾ റെഡി ഓക്കെ ആണല്ലോ ..”
” വാദി രണ്ടോ മൂന്നോ തവണ കോർട്ടിൽ ഹാജരായില്ല എന്നു വെച്ച് ഒന്നും സംഭവിക്കാൻ പോണില്ല … ”
അയാൾ ഗ്ലാസ്സിലിരുന്നത് ഒറ്റ വലിക്ക് കുടിച്ചു.
വിനയേട്ടൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്കു മനസ്സിലായില്ല …
” കുടുംബ പ്രശ്നങ്ങളും വഴക്കും കാരണം നീ അജയ് നെ അധികമൊന്നും കെയർ ചെയ്തിട്ടില്ലല്ലോ… ”
” വിനയേട്ടൻ പറഞ്ഞു വരുന്നത് …?”
” മോനേയും കൂട്ടി നീ കുറച്ചു ദിവസം മാറി നിൽക്ക് ….”
” എവിടേക്ക് … ?”
“അത് നിന്റെ ഇഷ്ടം … ”
അഭിരാമി ഒരു നിമിഷം ചിന്തയിലാണ്ടു…
” കാശു കൊടുത്താൽ വക്കീല് കോടതിയിൽ ഹാജരായിക്കൊള്ളും … അയാളോട് സത്യം പറയുന്നതാവും നല്ലത് … ”
അഭിരാമി ശിരസ്സിളക്കി …
“ബാംഗ്ലൂരിൽ അജയ് ഒറ്റയ്ക്ക് നിൽക്കുന്നത് സേഫ് അല്ല ..”
” അവനെ ഒറ്റക്കാക്കില്ല … ” അവൾ പെട്ടെന്ന് പറഞ്ഞു …
“ഈ വീടിന്റെ ടവർ ലൊക്കേഷനിലേ നിങ്ങളുടെ ഫോൺ ഓഫ് ആകാൻ പാടുള്ളൂ … ”
അഭിരാമി അവിശ്വസനീയതയോടെ അയാളെ നോക്കി …
“നീ ആദ്യം അജയ് നെ വിളിക്ക് … ഉടനെ തന്നെ ഇവിടെ എത്താൻ പറയുക … ”
” വിനയേട്ടാ .. അത് …?”
” നിങ്ങൾക്കു കുഴപ്പം വരുന്നതൊന്നും ഞാൻ ചെയ്യില്ല … എന്റെ ജീവൻ കളഞ്ഞിട്ടാണെങ്കിലും ഞാൻ നിങ്ങളെ രക്ഷിച്ചിരിക്കും…..”
അവളുടെ മിഴികളിൽ നോക്കി ദൃഡതയോടെയാണ് വിനയചന്ദ്രൻ അത് പറഞ്ഞത് …
” അതൊന്നും വേണ്ട ….”