അച്ഛൻ : എടി അവനു ഇപ്പൊ വേണ്ട എന്ന് അല്ലേ പിന്നെ എന്തിനു ആഹ് നിർബന്ധിക്കണേ അമ്മ : നിനകൾക്ക് അറിയാവുന്നെ അല്ലേ അവനു ഇപ്പൊ നടന്നില്ലെ പിന്നെ 30 കഴിഞ്ഞേ നടക്കൂ എന്ന് പിന്നെ അവന്റെ ദോഷങ്ങൾ ഒക്കെ. അച്ഛൻ : അത് അമ്മ : നിങ്ങൾ ഒന്ന് സംസാരിക്കു അവനോടു. അച്ഛൻ : മ്മ് സൂര്യ : ആഹാ നിങ്ങൾ എന്താ ഇവിടെ ചർച്ച അവൻ എന്തിയെ. എന്തോന്നോ ഉണ്ടല്ലോ. അമ്മ : സ്ഥിരം ഇല്ലേ അല്ലേ ഞാൻ കല്യാണ കാര്യം പറയുമ്പോ അവൻ പോകും സൂര്യ : ആന്റി അവനു ഇപ്പോ വേണ്ട എന്ന് അല്ലേ അമ്മ : ദേ ചെറുക്കാ ഒരു എണ്ണം ഞാൻ തരും എല്ലാം നിനക്കും അറിയാവുന്നെ അല്ലേ സൂര്യ : അറിയാം അച്ഛൻ : നീ വന്ന നന്നായി നിന്നെ കാണാൻ ഞാൻ ഇരുന്നേ ആണ്. സൂര്യ : എന്താ അങ്കിൾ അച്ഛൻ : നിനക്കും അവനും സാലറി കുറവ് ആണോ. സൂര്യ : എന്റെ പൊന്ന് അങ്കിൾ ഇപ്പൊ കിട്ടുന്ന തന്നെ എനിക്ക് കൂടുതൽ ആണ് അവിടത്തെ സീനിയർസ് ഇന്റെ സാലറിയേ കാട്ടി കൂടുതൽ ആഹ് എനിക്കും അവനും തരുന്നേ പിന്നെ എന്താ. അച്ഛൻ : അല്ലടാ ഞാൻ ചോദിച്ചതാ. ആഹ് പിന്നേ നീ പോയി മഹേഷിനേം ഗായത്രിയെ കൂട്ടി വാ. അവന്റെയോ എന്റെയോ കാർ എടുത്തോ. സൂര്യ : ശെരി അങ്കിൾ അമ്മ : ഡാ പിന്നെ കുറച്ചു ഡ്രസ്സ് കൂടെ എടുത്തോ കുറച്ചു നാൾ ഇനി അവർ ഇവിടെ ആണ്. കേട്ടല്ലോ സൂര്യ : കെട്ടേ
താഴെ എന്തൊക്കെ സംസാരം നടക്കുന്നു എന്ന് തോന്നുന്നു അഹ് നടക്കട്ടെ അതൊക്കെ അച്ഛൻ എന്തേലും ഒക്കെ ചെയ്യും. ഞാൻ അങ്ങനെ പാട്ട് ഒക്കെ കേട്ടു അങ്ങനെ കിടന്നു ഉറങ്ങി പോയി. വൈകിട്ട് ഒക്കെ ആയപ്പോ എണീറ്റു താഴെ വന്നപ്പോ അമ്മ പുറത്തു പോയി അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ മുഖം ഒക്കെ കഴുകി വന്നപ്പോ അച്ഛൻ കട്ടൻ തന്നു.