ഒരെന്നാലുമില്ല രാജേന്ദ്രാ…. അവർക്ക് ഇപ്പോഴാവും ദൈവം കുഞ്ഞിനെ കൊടുത്തത്… പക്ഷേ നാണക്കേട് മുഴുവൻ കരുണാകരനായിരിക്കും.. എങ്ങനെ നമ്മുടെ മുഖത്തു നോക്കും….
ഈ വയസാം കാലത്തും വല്ലാത്തൊരു കഴിവ് തന്നെ അല്ലേ…. പുള്ളിക്ക് എത്ര വയസ്സ് കാണും എന്നാലും…
അറുപത്തഞ്ചിൽ കുറയില്ല ഉത്തമാ… എന്റെ മൂത്ത ചേച്ചിയുടെ കൂടെ പഠിച്ചതാ അവരൊക്കെ…. എന്നാലും വല്ലാത്തൊരു കാര്യം തന്നെയല്ലേ….. കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് എല്ലാരും വിധി എഴുതിയതല്ലേ…..
അജുവിന്റെ കാര്യം ഇനി എങ്ങനെ ആണോ എന്തോ…
അവനെന്താ… അവൻ ഇപ്പോ നല്ലൊരു ഡോക്ടർ അല്ലേ…. ഈ കിടക്കുന്ന ഭൂമിയും സ്വത്തും ഒന്നും ഇല്ലേലും അവൻ ജീവിക്കും…
അതും ശെരിയാ…. പാവം ചെറുക്കൻ…. മക്കളില്ലാത്ത അവർക്ക് അന്ന് അവനെ എടുത്തു വളർത്താൻ തോന്നിയത് നല്ലൊരു കാര്യം തന്നെയായിരുന്നു അല്ലെ …..
നല്ല പയ്യനാ… എല്ലാരോടും എന്തൊരു സ്നേഹമാ….
ചായക്കടയിൽ ചർച്ച ചൂട് പിടിച്ചു തുടങ്ങി…
സംഭവം മനസ്സിലായല്ലോ….. എന്നാലും ഒന്നുടെ പറഞ്ഞു തരാം… ഭർത്താവ് കരുണാകരൻ എക്സ് എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ.. 65 വയസ്സ് പ്രായം (എന്നാലൂം പ്രായം തളർത്താത്ത പോരാളി )
ഭാര്യ ദേവകി, റിട്ടയേർഡ് ടീച്ചർ…48 വയസ്സ് പ്രായം.. എന്നാലും നാൽപതു വയസ്സിൽ കൂടുതൽ പറയില്ല…. എല്ലാം ആവശ്യത്തിനുണ്ടെന്നു കരുതിക്കോ… എന്നാലൂം ആയ കാലത്ത് പിള്ളേരുടെ വാണ റാണിയൊന്നും ആയിരുന്നില്ല… അടക്കവും ഒതുക്കവുമുള്ള വരവും പോക്കും സ്നേഹത്തോടെയുള്ള പെരുമാറ്റവും ടീച്ചർക്ക് നാട്ടിലും സ്‌കൂളിലും നല്ല പേരു മാത്രമേ വാങ്ങി കൊടുത്തുള്ളൂ….
ചർച്ചയായ സംഭവം ഇതാണ്…ഒരിക്കലും അമ്മയാവാൻ കഴിയില്ല എന്ന് എല്ലാരും വിധിയെഴുതിയ ദേവകി ടീച്ചർ പ്രെഗ്നന്റായി…. വീട്ടിൽ വേറെ ആരുമില്ല… ടീച്ചറും ഭർത്താവും വല്ലപ്പോഴും വന്നു പോകുന്ന മകനും മാത്രം… ചുറു ചുറുക്കോടെ ഇപ്പോഴും പറമ്പിലെ ജോലികൾ ഓടി നടന്നു ചെയ്യുന്ന കരുണാകരൻ ചേട്ടന് ദൈവം വൈകി കൊടുത്ത ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ…..
…….
ക്യാമറ വീണ്ടും ചലിച്ചു തുടങ്ങി…ബാംഗ്ലൂരിന്റെ തിരക്ക് നിറഞ്ഞ തെരുവീഥികളിലൂടെ അവസാനം 23 നിലയുള്ള ഒരു ഫ്ലാറ്റ് സമുച്ഛയത്തിന്റെ ഗേറ്റിങ്കൽ വന്നു നിന്നു… അവിടെ നിന്നും മുകളിലേക്ക് നോക്കിയാൽ കാണുന്ന പതിനാലാം നിലയിലെ 13C എന്ന മുറിയിലാണ് ഞാനിപ്പോ കിടന്നുറങ്ങുന്നത്… നൈറ്റ് ഡ്യൂട്ടി ആരുന്നു…. അതുകൊണ്ട് തന്നെ കുറച്ചു കഷ്ടപ്പാടും….. ഈ ഞാൻ ആരാണെന്ന് ചോദിച്ചാൽ നേരത്തെ ചായക്കടയിലെ അണ്ണന്മാർ പറഞ്ഞില്ലേ ഒരു നല്ല കുട്ടിയെ പറ്റി…. അത് എന്നെ കുറിച്ചാ….