മൂന്നാമതൊരാൾ
Moonnamathoraal | Author : Wick
വായനക്കാരേ… വീണ്ടും പുതിയൊരു കഥയുമായി നിങ്ങളുടെ അടുത്തേക്ക് വന്നതാണ്… തുടർച്ചയില്ലാതെ ഒറ്റ പാർട്ടിൽ തീർക്കണം എന്ന് കരുതി തുടങ്ങിയതാ… പക്ഷേ ഇത് ഞാൻ എഴുതി കഴിയുമ്പോഴേക്കും ഒരു മാസത്തിനു മേലെയാവും… അത്രക്കും റിസ്ക് എടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ആദ്യത്തെ പാർട്ട് ഇടുന്നു…..പിന്നെ ഈ കഥയുടെ കാറ്റഗറി തീരുമാനിക്കാൻ അഡ്മിൻ തന്നെ ശരണം…. എന്റെ എഴുത്തിൽ ഇത് ഇൻസെസ്റ്റ് ആയി തോന്നിയിട്ടില്ല… എന്നാലും അച്ഛൻ, അമ്മ എന്നീ വാക്കുകൾ ഇടയ്ക്ക് വരുന്നുണ്ട്… എന്തായാലും എല്ലാവരും വായിച്ച് അഭിപ്രായം പറയണേ …ബാക്കി അടുത്ത ശനിയ്ക്ക് മുന്നേ തരാം…. (വീണ്ടും ഒരു ചെറിയ സഹായത്തിന് ANI BRO യ്ക്ക് താങ്ക്സ് )
വില്ലൻ പറഞ്ഞ കഥ….. അഥവാ….
——–
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ എങ്ങനെ ഉണ്ടാവും… വരും വരായ്കകൾ ഓർക്കാതെ രണ്ട് പേര് ചേർന്ന് ഒരട്ടയെ പിടിച്ചു അവരുടെ മെത്തയിൽ കിടത്തി… മൂന്നാമത്തെ ആളായ ആ അട്ട മെത്തയിൽ കിടന്നു കൊണ്ട് അവരുടെ ചോര കുടിക്കാൻ ആഗ്രഹിച്ചു…. അങ്ങനെ അവരുടെ ജീവിതത്തിൽ വില്ലനായി മാറിയ ആ അട്ടയുടെ കഥയാണിത്…
——————–
ആമുഖം
——–
നേരം വെളുത്തതും ചായക്കടയിലെ സംസാര വിഷയം കേറിയങ്ങു കൊളുത്തി..
അറിഞ്ഞില്ലേ…. തെക്കെപ്പാട്ടെ ദേവകി ടീച്ചർ ഗർഭിണി ആയെന്ന്…
പത്രക്കാരൻ സജീവനാണ് ചർച്ചക്ക് തുടക്കമിട്ടത്…
നീയെങ്ങനെ അറിഞ്ഞു സജീവാ… കേട്ടിരുന്ന ആരോ ചോദിച്ചു…
ദേ എന്നെ വെറുമങ്ങു ലവനാക്കരുത്…. സത്യമല്ലാത്ത എന്തേലും കാര്യം ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ… ഇതും അങ്ങനെ തന്നെയാ… വേണേൽ വിശ്വസിക്ക്….അതും പറഞ്ഞു സജീവൻ സൈക്കിളും ചവിട്ടി പോയി…
കടയിൽ ഇരുന്നവരൊക്കെ പിറുപിറുക്കാൻ തുടങ്ങിയിരുന്നു..
എന്നാലും അത് വല്ലാത്തൊരു അത്ഭുതം തന്നെയാ കേട്ടോ…
എന്താത്ഭുതം… ടീച്ചറിന് അതിനും വേണ്ടി പ്രായമൊന്നും ആയിട്ടില്ലല്ലോ… നേരത്തെ റിട്ടയേർ ചെയ്‌തെന്നല്ലേ ഉള്ളൂ…
താൻ എന്ത് വാർത്താനാടോ ഈ പറയുന്നേ വറീതേ…. പത്തു നാൽപ്പത്തൊൻപതു വയസ്സ് കാണും അവർക്ക്… അതൊരു പ്രായമല്ലേ…. ഈ പ്രായത്തിൽ കുഞ്ഞാവുക എന്നൊക്കെ പറഞ്ഞാൽ…