ഭാര്യവീട്
Bharyaveedu | Author : Ekalavyan
“നീതു…. നീതൂ…”
അമ്മ ശ്യാമളയുടെ നീട്ടി വിളി കേട്ടിട്ടും കേൾക്കാത്ത മട്ടിൽ നീതു സോഫയിൽ ഒന്നു കൂടെ അമർന്നിരുന്നു. റിമോട്ട് എടുത്ത് വോളിയം ഒരു പോയിന്റ് കൂട്ടി.
“മോളെ നീതു.. ആ മുളകൊന്ന് ചിക്കെടി നല്ല വെയിൽ വന്നിറ്റ..”
ഉദ്ദേശിച്ച പോലെ എന്തെങ്കിലും പണി ആയിരിക്കുമെന്ന് നീതുവിനു അറിയാമായിരുന്നു.
വീണ്ടും ശ്യാമളയുടെ വിളി വന്നതോടെ അവൾ ടിവിയുടെ വോളിയം കുറച്ചു.
‘എനിക്ക് വയ്യമ്മ.. തലവേദന പോലെ..” അവൾ വെറുതെ പറഞ്ഞു.
“എന്നാ ആ ടിവി അവിടെ ഓഫാക്കി വക്ക്.”
നീതു ഒന്നും മിണ്ടിയില്ല.
“ഒരു മാസം കഴിഞാൽ കല്യാണം കഴിയേണ്ട പെണ്ണാ.. ചെക്കന്റെ വീട്ടിൽ ന്നും നി ഇത് പോലെ പറയുമോ??”
ശ്യാമളയുടെ സംസാരത്തിൽ തെല്ലൊരു ദേഷ്യം വന്നു.
‘ഹ്മ് ഇങ്ങനൊരു മടിയുള്ള പെണ്ണ് എന്റെ വയറ്റിൽ തന്നെ വന്നല്ലോ..’ പിറുപിറുത്ത് കൊണ്ടവൾ അടുപ്പിൽ നിന്നു കറി വാങ്ങി വച്ചു. വീട്ടിൽ ഒറ്റ കളർ കോട്ടൺ സാരിയാണ് ശ്യാമളയുടെ പതിവായ വേഷം. സാരി തലപ്പ് അരയിൽ തിരുകിയവൾ മുളകുമെടുത്തു അടുക്കള വഴി ഇറങ്ങി മുറ്റത്തേക്ക് നടന്നു. അമ്മ പോകുന്നത് വരെ ഒരക്ഷരം മിണ്ടാതെ നിന്ന നീതു അമ്മ പോയെന്ന് കണ്ട ശേഷം വീണ്ടും സോഫയിൽ അലസമായി കിടന്ന് ടീവീ കാണൽ തുടർന്നു. വെള്ള ചുരിദാറും നീല പാട്യാല പാന്റും ധരിച്ചിരിക്കുന്ന അവളുടെ ചുമലിൽ നിന്നു നീല ബ്രാ വള്ളി പുറത്തേക്ക് തെന്നി.
മുറ്റത്തു വെയിലുള്ള ഭാഗം നോക്കി മുളക് ഷീറ്റിൽ വാരിയിട്ട് മിഞ്ചിയിട്ട കാൽ വിരലുകൾ കൊണ്ട് ചിക്കുകയാണ് ശ്യാമള. കവലയിലേക്ക് പോവുകയായിരുന്ന അയൽവാസി രേഷ്മ അവളുടെ തലവട്ടം കണ്ട് മതിലിനടുത്തേക്ക് ചേർന്നു.
“ ശ്യാമേച്ചി.. അല്പം വെയിൽ വന്നപ്പോഴേക്കും ഉണക്കാനിട്ട??”
“ആടി.. അത്ര വരെയെങ്കിലും ഉണങ്ങട്ടെ..”
“ഹാ അത് ശെരിയാ എന്നലും ഇക്കാലത്തു ചേച്ചിയെന്തിനാ ഇങ്ങനെ ചെയ്യുന്നേ..”
“ മുളക് ഉണക്കി പഠിപ്പിക്കുന്നത് തന്നെയാടി നല്ലത്. ശശിയേട്ടന്റെ കൂടെ ജീവിച്ചു തുടങ്ങിയപ്പോൾ തന്നെ ശീലിച്ചതാ. മറക്കാൻ പറ്റില്ലലോ..”
“ഹാ ശരിയാ. നീതു ഇല്ലേ ചേച്ചി..?”
“ഓ ഉണ്ട്..”
“പിന്നെ അവളോട് സമയം ഉണ്ടാവുമ്പോ വൈകുന്നേരം പിള്ളേർക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാൻ വരാൻ പറയ്യോ??”
“എന്റെ പൊന്നു രേഷ്മേ. അവളുടെ പണി കൂടി ഇവിടെ ഞാനാ ചെയ്യുന്നേ.. നി തന്നെ പറഞ്ഞോ..”
“ഹ ഹ.. എന്നാ ഞാൻ തിരിച്ചു വരുമ്പോൾ കേറാം ചേച്ചി.”
“ശെരി..”