അവൻ അവന്റെ കുഞ്ഞരി പല്ല് കാട്ടി ഒന്ന് ചിരിച്ചു…
നിങ്ങൾ പോവാറായില്ലേ…. ഒരുങ്ങുന്നില്ലേ…
ഒരുങ്ങാൻ പോവാ.. അവനെ ഇങ്ങു താ…ഒരുക്കി കൊണ്ട് വരാം…
മോളെ ഇവനെ കൊണ്ട് പോണോ… ഞങ്ങൾ ഇവിടെ എന്തേലുമൊക്കെ പറഞ്ഞിരുന്നേനെ…
അപ്പാ… അവൻ കരഞ്ഞാലോ…
കരയില്ലെന്നേ… കുഞ്ഞിനുള്ള പാൽ തിളപ്പിച്ച് താൽക്കാലത്തേക്ക് ആ മേശപ്പുറത്തേക്ക് വെച്ചേരെ… ഞാൻ കൊടുത്തോളം….
അപ്പാ ഉറപ്പാണോ… അവസാനം ഇവൻ അപ്പന് പാരയാവരുത്…
ഇല്ല… ഞാൻ നോക്കിക്കോളാം…
അത് കേട്ട് ഞാൻ വാതിൽ തുറന്നു മുറിയിലേക്ക് കേറി… എനിക്കായി ഒരു സാരി മുറിയിലെ മേശപ്പുറത്തുണ്ടായിരുന്നു…. പിങ്ക് നിറത്തിലെ ഒരു കാഞ്ചിപുരം പട്ട്…. എനിക്കത് കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി… അതെടുത്തു ഞാൻ വെച്ചു കണ്ണാടിയുടെ മുന്നിൽ ചെന്നു നോക്കി…കൊള്ളാം.. എനിക്ക് ചേരുന്നുണ്ട്….
അച്ചായൻ അതെല്ലാം കണ്ടു കൊണ്ട് കിടക്കുന്നത് ഞാൻ കണ്ടു… എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…. ഞാൻ അടുത്ത് ചെന്നിട്ട് പറഞ്ഞു ഇതെനിക്ക് ചേട്ടായി വാങ്ങി തന്നതാണെന്ന്…. എനിക്കെന്തോ അത് അയാളോട് പറയുമ്പോ സന്തോഷം കൂടി വരുന്ന പോലെ തോന്നി… കല്യാണം കഴിഞ്ഞു ഇത്ര നാളായിട്ടും ഒരു സാരി പോലും വാങ്ങി തരാത്ത അയാളോട് പിന്നെ എങ്ങനെ പെരുമാറണം ഞാൻ….
കൂടുതൽ ചിന്തിച്ചു നിൽക്കാതെ ഞാൻ പെട്ടെന്ന് തന്നെ ഒരുങ്ങി ഇറങ്ങി….
പുറത്തിറങ്ങിയപ്പോ എന്നെ കാത്തെന്ന പോലെ ചേട്ടായിയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു…..
എന്തൊരു സുന്ദരനാ എന്റെ ചേട്ടായി…. എന്റെ സാരിക്ക് ചേരുന്ന ഷർട്ടും മുണ്ടുമാണ് വേഷം…. അപ്പോ ഇതിനാണ് എന്നെക്കൊണ്ട് ഈ സാരി ഉടുപ്പിച്ചത്….
റീനേ… നന്നായി ചേരുന്നുണ്ടല്ലോ നിനക്ക്….
ചേട്ടായിക്കും കൊള്ളാം…
ആണോ… എന്നാൽ ശെരി ഇറങ്ങിയാലോ…
അപ്പൻ എവിടെ… മോൻ അപ്പന്റെ കയ്യിലാ….
അവർ അപ്പന്റെ മുറിയിലുണ്ട്… ഞാനിപ്പോ കേറി കണ്ടാരുന്നു…
ആണോ… എന്നാൽ ശെരി… നമുക്കിറങ്ങാം..
ചേട്ടായി വണ്ടി സ്റ്റാർട്ട് ചെയ്യുന്ന സമയം കൊണ്ട് ഞാൻ അടുക്കളയിൽ പോയി കുഞ്ഞിന് കുടിക്കാനുള്ള പാൽ തിളപ്പിച്ച് വെച്ചിട്ട് വന്നു….