ഇതിങ്ങനെ തന്നെ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരുന്നു….. ഇടയ്ക്ക് സീതേച്ചിയും പോളേട്ടനും വീട്ടിൽ വന്നിരുന്നു എന്നെ കാണാൻ…. സീതേച്ചി എന്റെ നാട്ടുകാരി ആണേലും ഞാൻ കണ്ടിട്ടില്ലായിരുന്നു….. എങ്കിലും എന്നോട് നല്ല സ്നേഹമായിരുന്നു… പോളേട്ടനും അങ്ങനെ തന്നെ….
പിന്നെ ഇടയ്ക്ക് ജിമ്മിച്ചനും ചേട്ടത്തിയും വന്നാരുന്നു…. രണ്ട് പാവങ്ങൾ… എന്തൊരു സ്നേഹത്തോടെയാ എന്നെ നോക്കിയത്… മക്കളില്ലാത്തത് കൊണ്ടാവണം ബേസിലിനെ തറയിൽ വയ്ക്കാതെ കൊണ്ട് നടക്കുവാരുന്നു ചേട്ടത്തി….. പക്ഷേ എനിക്കത്തിലും സന്തോഷം തരുന്ന കാഴ്ച മോൻ നിമ്മിച്ചേച്ചിയുടെ മടിയിൽ ഇരിക്കുന്നതായിരുന്നു….
വൈകുന്നേരമാവുമ്പോ മോനെയും ചേച്ചിയുടെ മടിയിലിരുത്തി അപ്പൻ ചേച്ചിയുടെ വീൽചെയർ തള്ളുന്ന ഒരു കാഴ്ച്ചയുണ്ട്…. എന്തൊരു സന്തോഷമാണെന്നറിയുവോ അത് കാണുമ്പോ….അവൻ ചേച്ചിയുടെ മടിയിൽ ഇരിക്കുന്നത് കണ്ടാൽ അവരാണ് അമ്മയും മകനും എന്ന് തോന്നും….. 😊
പിന്നെ എന്റെ ചേട്ടായി….. മനസ്സിലുണ്ട് എനിക്ക് തന്ന ഓർമ്മകൾ എല്ലാം…. കൊടുത്ത വിഷമങ്ങളും ഇടയ്ക്ക് ഓർക്കാറുണ്ട്…. ചേട്ടായിയെ ഞാൻ കൊതിപ്പിച്ചു നിർത്തിയത് പോലെ തോന്നും.. ഒന്നുകിൽ എല്ലാറ്റിനും സമ്മതിക്കുക അല്ലേൽ ഒന്നിനും സമ്മതിക്കാതിരിക്കുക….. അതായിരുന്നു വേണ്ടത്… അല്ലാതെ……
സങ്കടം സഹിക്കാൻ കഴിയാതെ വരുമ്പോ ഇടയ്ക്ക് ചേച്ചിയുടെ അടുത്ത് ചെന്നിരുന്നു കരയാറുണ്ട്…. ചേട്ടായിയെ വിളിച്ചു തരണോ എന്നൊക്കെ ചോദിക്കും…. ഞാൻ വേണ്ടെന്നു പറയും.. എന്തിനാ എന്നെ ഇങ്ങോട്ട് വിളിക്കാൻ സമയമില്ലാത്തവരെ അങ്ങോട്ട് വിളിച്ചു ബുദ്ധിമുട്ടിക്കുന്നേ… അറിയില്ലേ അങ്ങേർക്ക് ഇവിടെ ഒരാൾ ഉണ്ടെന്ന്….. അത്രേം സ്നേഹം മാത്രേ കാണൂ… അല്ലേൽ ചേച്ചിയെയും അപ്പനെയും എന്തിന് പോളേട്ടനെ പോലും വിളിക്കാൻ സമയമുള്ളയാൾക്ക് എന്നെ വിളിക്കാനാണോ പാട്…
അങ്ങനെ കിടക്കട്ടെ…. അതാ നല്ലത്… എന്നാലും ഉള്ളിനൊരു പൊള്ളലുണ്ട്..
ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ നിമ്മി ചേച്ചി ചേട്ടായിയെ എന്റെ ഉള്ളിൽ കുടിയിരുത്തിയ പോലെ തോന്നി… എനിക്കറിയാത്ത എന്തൊക്കെ കാര്യങ്ങളാണ് എനിക്ക് പറഞ്ഞു തന്നത്… എന്തിനേറെ… ചേട്ടായിയുടെ പാറ്റ പേടിയെ കുറിച്ച് പോലും പറഞ്ഞു.. അതൊക്കെ കേൾക്കുമ്പോൾ തോന്നും സത്യത്തിൽ അവരായിരുന്നു ചേരേണ്ടിയിരുന്നതെന്ന്….. എന്നാലൂം ചേച്ചിയുടെ അവസ്ഥ ചേച്ചി എന്നെ മനസ്സിലാക്കി ചേട്ടായിയോട് എന്നെ അടുപ്പിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…..