എനിക്കറിയാം എല്ലാം…. ഞാൻ അറിയാതെ ഒന്നും ഇവിടെ നടക്കുന്നില്ല…. ഞങ്ങളെല്ലാം ഒരുമിച്ചെടുത്ത തീരുമാനം തന്നെയാ നിങ്ങൾ ഒന്നിക്കണം എന്നുള്ളത്….
ചേച്ചി ഞാൻ…
എനിക്ക് മനസ്സിലാവും ഒരു ഭാര്യ എന്ന നിലയിൽ നിനക്ക് അത് പ്രയാസമാണെന്ന്… പക്ഷേ എനിക്ക് വേണ്ടിയെങ്കിലും സമ്മതിക്കണം….
ചേച്ചി… എനിക്ക് ചേട്ടായിയോട് ഇഷ്ടക്കുറവ് ഒന്നുല്ല… എന്നാലും…
എനിക്കറിയാം…. പക്ഷേ നിനക്കും വേണ്ടേ ഒരു ജീവിതം…. നിന്റെ ചേട്ടായിടെ കൂടെ ജീവിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാ… ദൈവം അത് സാധിച്ചു തന്നില്ല…. പക്ഷേ ഇപ്പോ അദ്ദേഹം നിന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ട്…. അത് നീ സാധിച്ചു കൊടുക്കണം….
ഞാൻ തല കുനിച്ചിരുന്നു..
നീ ചെല്ല് റീനേ… ഞാൻ ചായ കുടിച്ചോളാം…. രാവിലെ തന്നെ കുറച്ചു വായിക്കാനുണ്ട്… എല്ലാം കഴിഞ്ഞ് ഒരു ഒൻപത് മണിയാവുമ്പോ ഞാൻ മണിയടിക്കാം… അപ്പോ എനിക്ക് കുറച്ചു ഓട്സ് ഉണ്ടാക്കിയിട്ട് വന്നാൽ മതി….
ശെരി ചേച്ചി… എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു… അപ്പൻ അപ്പോഴേക്കും നടന്നെത്തി കാപ്പി കുടിക്കുവാരുന്നു….
മോളെ…. രാവിലെ എന്താ കഴിക്കാൻ
അപ്പം ഉണ്ടാക്കിയാലോ എന്നാലോചിക്കുവാ…
അത് കൊള്ളാം… കുറച്ചു നാളായി കഴിച്ചിട്ട്…. ഉണ്ടാകുമ്പോ ഒരു രണ്ടുമൂന്നെണ്ണം കൂടുതൽ ഉണ്ടാക്കിക്കോ…ഇന്നലെ രാത്രി പോളും സീതയും വന്നിട്ടുണ്ട്… അവർക്ക് വേണമല്ലോ…
അപ്പോ അവരെവിടെയാ താമസിക്കുന്നെ,.. പോൾ മുന്നേ ഇവിടെ ആയിരുന്നു… സീതയും അവളുടെ അച്ഛനും വന്നാൽ ശേഷം നമ്മുക്ക് ഇവിടെ അടുത്തൊരു വീടുണ്ട്… അവർ അവിടെയങ്ങു കൂടി….
ആഹ് ശെരി… ഞാൻ ഉണ്ടാക്കി തന്നു വിടാം… അങ്ങ് കൊടുത്തേക്കണേ…
ശെരി മോളെ.. എനിക്കൊന്നു പുതിയ കട വരെ പോണം… ആൽബി ഇല്ലാത്തോണ്ട് കുറച്ചു ജോലി കൂടുതലാ…
അപ്പോ ജിമ്മിച്ചൻ സഹായിക്കില്ലേ…
ഓഹ്.. അത് കണക്കാ… കൂട്ടത്തിൽ ഏറ്റവും കൂടുതൽ പഠിച്ചത് അവനാ… ഒരു ഹോസ്പിറ്റൽ തുടങ്ങി കൊടുത്തു… അവനും അവന്റെ പെമ്പ്രന്നോരും അവിടെ അതും നോക്കി ലോകം മുഴുവൻ കറങ്ങി നടക്കലാ പണി…