എനിക്കറിയാം… പക്ഷേ ഈ കാര്യത്തിൽ ഞാനൊരു സ്വാർത്ഥനായി പോയി …
എനിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞിട്ടല്ല നിങ്ങളുടെ സ്നേഹം… പക്ഷേ എനിക്കിങ്ങനെ ആകാൻ കഴിയുന്നുള്ളൂ….
അപ്പോ ഒരിക്കലും എനിക്ക് നിന്നെ കിട്ടില്ലെന്നാണോ…
അല്ല.. ഞാനായിട്ട് തരുന്ന വരെ ചേട്ടായി എനിക്ക് വേണ്ടി കാത്തിരിക്കൂ…. എനിക്ക് കുറച്ചു സമയം വേണം… എല്ലാത്തിനോടും പൊരുത്തപ്പെടാൻ…. അത്രേ ഉള്ളൂ….
ശെരി… ഞാൻ കാത്തിരിക്കാം…പക്ഷേ നിന്നെ തൊടരുത് നോക്കരുത് എന്നൊന്നും പറയരുത്… കേട്ടല്ലോ..
ചേട്ടായിക്ക് തോന്നുന്നോ അതൊന്നും ഞാൻ ഇഷ്ടപ്പെടുന്നില്ലെന്ന്…. ഒരു പെണ്ണ് മനസ്സ് കൊണ്ട് അതൊന്നും ആസ്വദിക്കാതെ വീണ്ടും വീണ്ടും അങ്ങനെ നിന്നു തരില്ല…
എനിക്കറിയാം… നിന്റെ കണ്ണുകൾ അത് പറയുന്നുണ്ട്…
. ചേട്ടായി എന്റെ കൈ രണ്ടും കൂട്ടിപിടിച്ചു ഉമ്മ തന്നു..
ഞാൻ ആ മുഖത്തു നോക്കി ചിരിച്ചു…
അതെ.. എന്നെ എന്തും പറഞ്ഞാ ഇങ്ങോട്ട് കൊണ്ട് വന്നേ…. എന്നിട്ടിപ്പോ എന്താ ചെയ്യുന്നേ ….
ശെരിയാണല്ലോ… ഞാൻ മറന്നു… നീ വാ… താഴേക്ക് പോവാം….
ചേട്ടായി എഴുന്നേറ്റു പുറത്തേക്ക് നടക്കാൻ തുടങ്ങി.
ചേട്ടായീ.. ഞാൻ പറഞ്ഞത് സങ്കടായോ..
ഇല്ലല്ലോ… നീ കാര്യമല്ലേ പറഞ്ഞെ… ഞാനാ എടുത്തു ചാടിയെ…
സോറി… ഞാൻ ഇങ്ങനെ ആയി പോയി…
ചേട്ടായി എന്റെ അടുത്തേക്ക് വന്നു… എന്റെ ചുമലിൽ കൈ വെച്ചു…
പോട്ടെടോ…. എനിക്ക് സങ്കടമൊന്നുമില്ല…
ഞാനാ നെഞ്ചിലേക്ക് ചാഞ്ഞു… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു.
എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല…. ഓഫീസിലെ ഫോൺ ബെല്ലടിച്ചപ്പോഴാണ് ഞാൻ അടർന്നു മാറിയത്.. താഴെ സെക്ഷനിൽ നിന്നായിരുന്നു..
സർ, ഓഫീസിലേക്ക് ചായയൊ മറ്റോ കൊണ്ട് വരണോ..
വേണ്ട സനീഷ്… ഞങ്ങൾ താഴേക്ക് വരുവാ…
റീനാ വാ താഴേക്ക് പോവാം…. ചേട്ടായി എനിക്കായി വാതിൽ തുറന്നു തന്നു…. കരഞ്ഞു കലങ്ങിയ കണ്ണും തുടച്ചു കൊണ്ട് ഞാൻ താഴേക്ക് പോയി…
അപ്പോഴേക്കും തിരക്കിന് കുറവുണ്ടായിരുന്നു…