തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Posted by

ഫാത്തിമ അഭിക്കു നേരെ നടന്ന് അടുത്തു പുഞ്ചിരിച്ചു കൊണ്ട്.

 

അഭി കൈ കൂപ്പി നമസ്കാരം പറഞ്ഞു.

ഫാത്തിമ : അതെന്താ, നമസ്കാരം, ഒരു ഹഗ് ഒക്കെ ആവാം.

അഭി മഞ്ജിമയെ നോക്കി. മഞ്ജിമ ചെയ്‌റിൽ ചാരി ഇരുന്നു ചിരിക്കുന്നുണ്ട്.

ഫാത്തിമ മഞ്ജിമക്ക് നേരെ തിരിഞ്ഞ് : നീയല്ലേ മഞ്ചൂ പറഞ്ഞത്, എന്നെ കണ്ടാൽ ഹഗ് തരാൻ കാത്തിരിക്കാണ് അഭി എന്ന്.

മഞ്ജിമ ചിരിച്ചു കൊണ്ട് : മറന്നു പോയിക്കാണും ഇത്ത, രണ്ട് പെഗ് കയറിയാൽ, അഭിക്ക് തന്നെ അറിയില്ല അഭി എന്തൊക്കെ പറയും എന്ന്..

ഫാത്തിമ : മഞ്ജിമയെ ഈ നിലയിൽ എത്തിച്ചതിനു കാരണക്കാരി ആയ, എന്നെ കണ്ടാൽ ഹഗ് ചെയ്യും എന്ന് പറഞ്ഞിരുന്നു. സത്യമായിട്ടും ഓർമയില്ലേ?, കൊച്ചിയിലെ ഹോട്ടലിൽ?.

അഭി : അത്, അന്ന്…

ഫാത്തിമ : എനിക്ക് എല്ലാം അറിയാം, വള്ളി പുള്ളി വിടാതെ, മഞ്ജിമ എല്ലാം എന്നോട് പറയാറുണ്ട്.

അഭി അറിയാതെ കൂടെ ആണെങ്കിൽ ചോദിച്ചു : എല്ലാം?..

ഉത്തരത്തിന് പകരം, ഫാത്തിമ തന്റെ കൈകൾ വിടർത്തി, അഭിയെ തന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു ഞെരിച്ചു

അഭി മുഖം താഴ്ത്തി നിന്ന് കൊടുത്തു. മനസ്സിൽ നാണക്കേട് തോന്നി എങ്കിലും.

ഫാത്തിമ : എന്ത് തോന്നുന്നു, ഇവിടെ ഒക്കെ കണ്ടിട്ട്?.

അഭി : എന്റെ ഫീൽഡ് അല്ല, വളരെ വലിയ ബിസിനസ് ആണല്ലേ..

ഫാത്തിമ : അതെ,,, അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ശ്രദ്ധ വളരെ അത്യാവശ്യമാ എല്ലാറ്റിലും. നിനക്കറിയാലോ അഭി, ഞാൻ പതുക്കെ പിൻ വലിയുക ആണ് ഓരോന്നിൽ നിന്നും. എല്ലാം വിശ്വസിപ്പിച്ചു ഏല്പിച്ചിരിക്കുന്നത് മഞ്ജുവിനെ ആണ്. നിന്റെ ഭാര്യയെ.

അഭി : മ്മ്…

ഫാത്തിമ : സൊ, അഭി വേണം, അവൾക്ക് താങ്ങും തണലും ആവാൻ, അവൾ എവിടെയും വീണ് പോവാതെ സംരക്ഷിക്കാൻ. കൂടെ ഉണ്ടാവണം എന്ത് വന്നാലും.

അഭി : മ്മ്..

ഫാത്തിമ : തുറന്നു പറയാലോ അഭി , ഞാൻ കല്യാണം കഴിക്കാതെ നിന്നത്, പേടികൊണ്ടാണ്. ജീവിതത്തിൽ വരുന്ന ആൾ എന്നെ മുന്നോട്ടു പോവാൻ അനുവദിക്കാതെ, എനിക്ക് വിലങ്ങു തടി ആയാലോ എന്ന് പേടിച്ച്.

Leave a Reply

Your email address will not be published. Required fields are marked *