തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Posted by

ചുണ്ടിനു താഴെ എന്തോ തന്റെ വിരൽ കൊണ്ട് ചൊറിഞ്, എന്തെങ്കിലും മാറ്റങ്ങളെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്, ജ്യുവലിന്റെ പിറകിൽ ആയി ഉള്ള, ഒരുപാട് സിസി ടീവി ദൃശ്യങ്ങളുടെ ലൈവ് ഫീഡിൽ, തന്റെ മുന്നിൽ ഇരിക്കുന്ന റിമോട്ട് എടുത്തു ഒരു ഫീഡ്, മാത്രം ബിഗ് സ്‌ക്രീനിൽ ആക്കിയത് മഞ്ജിമ.

സ്‌ക്രീനിൽ അഭി ആയിരുന്നു. ഒരു മൂലയിൽ, പ്രത്യേകം ഡിസൈൻ ചെയ്ത് വച്ചിരിക്കുന്ന, ലെറ്റക്സ് മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയ മോഡേൺ വസ്ത്രങ്ങളിൽ തന്റെ കയ്യോടിച്ചു നോക്കുന്ന അഭിയെ.

ജ്യുവൽ തിരിഞ്ഞു നോക്കി സ്‌ക്രീനിൽ. എന്നിട്ട് പുഞ്ചിരിച്ചു ചോദിച്ചു : ബാംഗ്ലൂർ തന്നെ അല്ലെ ജോലി അഭിക്ക്.

മഞ്ജിമയും ചിരിച്ചു പറഞ്ഞു : അതോണ്ടൊന്നും ഒരു കാര്യവുമില്ല. ഒന്നും കണ്ടിട്ടില്ല ചെക്കൻ..

മഞ്ജിമക്ക് കുസൃതി തോന്നി. മഞ്ജിമ ജ്യുവലിനോട് മിണ്ടരുത് എന്ന് പറഞ്ഞ് തന്റെ ഫോൺ എടുത്തു അഭിയെ വിളിച്ച് ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.

സ്‌ക്രീനിൽ ജ്യുവലും കണ്ടു, അഭി ഫോൺ എടുക്കുന്നത്…

മഞ്ജിമ : എവിടെയാ?..

അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നോക്കി അഭി പറഞ്ഞു : അങ്ങിനെ ചോദിച്ചാൽ, എനിക്കറിയില്ല.

മഞ്ജിമ വാക്കുകൾ അൽപ്പം കടുപ്പിച്ച് : എന്നാൽ എനിക്കറിയാം, അത് വെറും വസ്ത്രം ആണ്. കണ്ണിൽ കണ്ടത് പോയി തൊട്ട് നോക്കുക ആണല്ലേ.

അഭി ഉടനെ രണ്ട് സ്റ്റെപ് പിന്നിലോട്ട് നീങ്ങി, പിന്നിലിരുന്ന ഹാങ്ങറിൽ തട്ടി, വീണു വീണില്ല എന്ന നിലയിൽ എത്തി.

ഒരുവിധം പിടിച്ച് നിന്ന് അഭി മുകളിലേക്ക് ചുറ്റുപാടും നോക്കി, അപ്പോൾ കണ്ടു തന്നെ നോക്കി ചുവന്ന ലൈറ്റ് കാണിച്ചു കൊണ്ടുള്ള സിസി ടീവി കാമറയെ.

അഭിയുടെ വാക്കുകൾ മുറിഞ്ഞു : അയ്യോ ഞാൻ, അതല്ല ഉദ്ദേശിച്ചത്?..

മഞ്ജിമ വിട്ടു കൊടുത്തില്ല : ഏതല്ല എന്ന്?

അഭി വിക്കി വിക്കി : ഞാൻ, ടീവിയിൽ മാത്രം കണ്ട്… അറിയാതെ….

മഞ്ജിമ : അതേതു ടീവി. ശരിയാക്കി തരുന്നുണ്ട് ഞാൻ. അവിടെ കിടന്ന് ഉരുണ്ട് കളിക്കാതെ എന്റെ ഓഫീസിൽ വാ…

അഭി : മ്മ്മ്…..

Leave a Reply

Your email address will not be published. Required fields are marked *