അഭി : പക്ഷെ അന്ന് കൊച്ചിയിൽ…
അഭിക്ക് മുഴുവപ്പിക്കാൻ ആയില്ല, കാരണം പിന്നിലിരിക്കുന്ന അമ്മ തന്നെ. കൊച്ചിയാണല്ലോ കൊച്ചിനെ വയറ്റിൽ ഉണ്ടാക്കിയത്.
വീട്ടിൽ എല്ലാം ബന്ധത്തിലുള്ള ആൾക്കാർ ശരിയാക്കി വച്ചിരുന്നു. ജലജ ആദ്യം വീട്ടിൽ കയറി നിലവിളക്ക് എടുത്തു മഞ്ജിമയുടെ കയ്യിൽ കൊടുത്തു പറഞ്ഞു : വലതു കാൽ വച്ച് കയറൂ…
മഞ്ജിമയുടെ കണ്ണുകൾ വീണ്ടും ഈറൻ അണിഞ്ഞു. താൻ കണ്ട സ്വപ്നം, എത്രയോ വട്ടം കണ്ട സ്വപ്നം നേരിൽ നടക്കുന്നത് സ്വയം അനുഭവിച്ചു കൊണ്ട്…..
ദിവസം മുഴുവൻ ഓരോരുത്തർ ആയി വന്നു ജലജയോടും മഞ്ജിമയോടും സംസാരിച്ചു സമയം പോയി.
കുളി കഴിഞ്ഞു വെള്ള മുണ്ടും നീല ഷർട്ടും ഇട്ട്, തന്റെ ഭാര്യ പാലും കൊണ്ട് വരുന്നത് ആലോചിച്ചു നാണിച്ചു കിടക്കയിൽ ഇരിക്കുക ആയിരുന്നു അഭി.
കാത്തിരിപ്പ് അധികം നീണ്ടില്ല, തന്റെ മുറിയുടെ ഡോർ തുറന്ന് കയ്യിൽ പാൽ ഗ്ലാസും പിടിച്ചു, പച്ച കരയുള്ള സെറ്റ് മുണ്ടും, പച്ച ബ്ലൗസും ഇട്ട് മഞ്ജിമ അകത്തേക്ക് പ്രവേശിച്ചു. പിന്നിൽ നിന്നും ജലജ വാതിൽ അടച്ചു.
നാണത്തോടെ, താഴെ നോക്കി, തന്നെ നോക്കാതെ വാതിലിനു സമീപം നിന്നിരുന്ന മജിമയുടെ അടുത്തേക്ക് പുഞ്ചിരിച്ചു അഭി നടന്നടുത്തു.
മഞ്ജിമയുടെ ഇരു കൈകളിലും പതിയെ അഭി പിടിച്ച് ചോദിച്ചു : ഇത്രക്കും നാണമോ എന്റെ മഞ്ജുവിന്.
അഭി ശരിക്കും ഒന്ന് ഞെട്ടി മഞ്ജിമ മുഖം ഉയർത്തി തന്നെ നോക്കിയപ്പോൾ. കാരണം നാണം ആയിരുന്നില്ല മുഖത്ത് ഉണ്ടായിരുന്നത്. തന്നെ കൂർപ്പിച്ചു കൊണ്ടുള്ള നോട്ടം ആയിരുന്നു അത്.
മഞ്ജിമ പാൽ ഗ്ലാസ്സ് അഭിക്ക് നേരെ നീട്ടി പറഞ്ഞു : ഇതൊന്നു പിടിച്ചേ.
അഭി ഗ്ലാസ്സ് പിടിച്ചു മഞ്ജിമ പറഞ്ഞപോലെ തന്നെ.
മഞ്ജിമ തിരിഞ്ഞു വാതിൽ അടച്ചു കുറ്റി ഇട്ടു. എന്നിട്ട് തിരിഞ്ഞ് അഭിയെ സാക്ഷിയാക്കി, ഷോൾഡർ ഭാഗത്തു കുത്തിയ സേഫ്റ്റി പിൻ ഊരി, തന്റെ സാരി തലപ്പ് മാറിടത്തിൽ നിന്നും എടുത്തു നിലത്ത് ഇട്ടു.