തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Posted by

മഞ്ജിമ ചിരിച്ചു. എന്നിട്ട് മനസ്സിൽ പറഞ്ഞു ” ഏതെങ്കിലും ഒരുത്തി അല്ലേ പ്രശ്നം. മഞ്ജിമ നിന്റെ അമ്മക്ക് ഏതേലും ഒരുത്തി അല്ലല്ലോ “.

പിന്നെയും ഓരോരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. തന്റെ കല്യാണ കാര്യം പുറത്തു വരാതിരിക്കാൻ അഭിയും, അഭിയോട് ചോദിക്കാതിരിക്കാൻ മഞ്ജിമയും പ്രത്യേകം ശ്രദ്ധിച്ചു.

യാത്ര തുടങ്ങി കുറെ ആയപ്പോൾ അഭി പറഞ്ഞു : ഇതു എവിടെക്കാ നമ്മൾ പോവുന്നെ. ഇന്ന് രാത്രിക്ക് മുന്നേ വീട്ടിൽ എത്താൻ ഉള്ളതാ…

മഞ്ജിമ : 20 മിനുട്ട് കൂടെ, അതൊക്കെ നമുക്ക് ശരിയാക്കാം.. നീ പേടിക്കാതെ.

മഞ്ജിമ മനസ്സിൽ ” പൊന്നു മോനെ, അഭി കുട്ടാ, അടുത്ത മൂന്നു ദിവസത്തിന് മോൻ എവിടെയും പോകാൻ പോവുന്നില്ല. ഈ എന്റെ കൂടെ, ഇവിടെ ഉണ്ടാവും നീ “..

വണ്ടിയുടെ യാത്ര അവസാനം ചെന്നു നിന്നത്, മഞ്ജിമ ആദ്യമായി സത്താറുമായി ചിലവിട്ട, പിന്നീടങ്ങോട്ടും എത്രയോ തവണ സത്താറുമായി രാത്രികൾ ചിലവഴിച്ച ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു.

ആദ്യമായി ഫാത്തിമയുടെ പിന്നാലെ മഞ്ജിമ എങ്ങിനെ നടന്നോ, അതിനേക്കാൾ പമ്മി, പമ്മി ആയിരുന്നു അഭിയുടെ നടപ്പ് മഞ്ജിമയുടെ പിന്നാലെ. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ നോക്കി.

മഞ്ജിമക്ക് പല തവണ തിരിഞ്ഞു നോക്കേണ്ടി വന്നു, അഭി കൂടെ തന്നെ ഇല്ലേ എന്ന്.

ക്ഷമ കെട്ട് മഞ്ജിമ പറഞ്ഞു : മര്യാദക്ക് ഒപ്പം നടന്നോ, അല്ലെങ്കിൽ ഞാൻ നിന്നെ എടുത്തോണ്ട് നടക്കും. അപ്പോൾ പിന്നെ എല്ലാവരും നോക്കും.

അഭി വേഗത കൂട്ടി മഞ്ജിമയുടെ കൂടെ തന്നെ നടന്നു, കാഴ്ചകൾ കണ്ട്.

ലിഫ്റ്റിൽ കയറിയപ്പോൾ അഭി ചോദിച്ചു : മഞ്ജു, ഇതെങ്ങോട്ടാ…

മഞ്ജിമ : ഇത്രയും ക്ഷമിച്ചില്ലേ, കുറച്ച് കൂടി ക്ഷമി.

മഞ്ജിമ ചിരിച്ചു കൊണ്ട് അഭിയുടെ അടുത്തേക്ക് ചേർന്ന് നിന്നു.

ലിഫ്റ്റിൽ നിന്നും ഇറങ്ങി, മഞ്ജിമയുടെ പിന്നാലെ, പ്രസിടെൻഷ്യൽ സൂട്ടിന്റെ ഉള്ളിലേക്ക് പ്രവേശിച്ച അഭി വാ പൊളിച്ചു നിന്നു പോയി, ആദ്യമായി മഞ്ജിമ വന്നപ്പോൾ ഉണ്ടായിരുന്ന അതെ എക്സ്പ്രഷൻ.

കിടക്കയിൽ കാലിന്റെ മേൽ കാൽ കേറ്റി വച്ച് ഇരുന്ന മഞ്ജിമ, ഒരു ടൂറിസ്റ്റിനെ പോലെ സ്യുട്ടിന്റെ മുക്കും മൂലയും നടന്നു കാണുന്നത് നോക്കി ഇരുന്നു, പുഞ്ചിരിച്ചു കൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *