അഭിക്കു എന്ത് പറയണം എന്ന് ഒരു പിടുത്തവും ഉണ്ടായിരുന്നില്ല.
മഞ്ജിമ പെട്ടെന്ന് അഭിയിൽ നിന്നും പിന്നിലോട്ട് മാറി, മൂക്ക് പൊത്തി : വായയും നിന്നെയും നല്ല നാറ്റം ഉണ്ട്. പോയി ഫ്രഷ് ആയി വാ. ഉച്ച വരെ സമയം ഉണ്ട്.
വടി പോലെ നിന്ന അഭിയുടെ കൈ പിടിച്ചു വലിച്ചു നടന്നു മഞ്ജിമ പറഞ്ഞു : അല്ലെങ്കിൽ ഞാനും വരാം, നമ്മുടെ ബെഡ്‌റൂം ഒന്ന് കാണട്ടെ.
ഒരു കൊച്ചു കുട്ടിയെ പോലെ അഭി മഞ്ജിമയുടെ പിന്നാലെ നടന്നു.
കുളിച്ചു ഫ്രഷായി പുറത്തു ഇറങ്ങിയപ്പോൾ മഞ്ജു തന്റെ കിടക്കയിൽ മലർന്നു കിടന്നു മേലോട്ട് നോക്കി ചിരിക്കുന്നതാണ് അഭി കണ്ടത്. അഭിയെ കണ്ടതും മഞ്ജിമ പതിയെ എഴുന്നേറ്റ് കിടക്കയുടെ അരികിൽ തന്നെ ഇരുന്നു. അഭിയെ നോക്കി പുഞ്ചിരിച്ചു..
പുഞ്ചിരി പെട്ടെന്നു കലിപ്പായി മാറി. മഞ്ജിമ പറഞ്ഞു : അവന്റെ ഒരു കള്ള് കുടി. വേണ്ട ചെക്കാ….
അഭി പതിയെ മഞ്ജിമയുടെ അരികിൽ പോയിരുന്നു. എന്നിട്ട് ചോദിച്ചു : ഗർഭം?..
മഞ്ജിമ വളരെ കൂൾ ആയി : ആടാ, ഏഴു മാസം കൂടെ കഴിഞ്ഞാൽ എന്റെ അഭി കുട്ടൻ അച്ഛൻ ആവാൻ പോകുന്നു.
അഭിയുടെ മുഖഭാവത്തിൽ നിന്നും മഞ്ജിമക്ക് മനസ്സിലായി, അഭി വിശ്വസിച്ചിട്ടില്ല എന്ന്.
മഞ്ജിമ : വിശ്വാസം വരുന്നില്ലെങ്കിൽ പറ, എന്റ കയ്യിൽ കംപ്ലീറ്റ് സ്കാൻ റിപ്പോർട്ട് ഉണ്ട്.
മഞ്ജിമ അഭിയുടെ കയ്യെടുത്തു തന്റെ വയറ്റിൽ വപ്പിച്ചു എന്നിട്ട് പറഞ്ഞു : ഇതിന്റെ ഉള്ളിൽ ഉണ്ട് നിന്റെ കുട്ടി..
അഭി കൈ വലിച്ചെടുത്തു. ഒന്നും മിണ്ടാതെ താഴെ നോക്കി ഇരുന്നു, പറയാൻ വാക്കുകൾ കിട്ടാതെ.
മഞ്ജിമ എഴുന്നേറ്റ് അഭിയുടെ മുന്നിൽ ചെന്നു അഭിയെ തള്ളി കിടക്കയിൽ മലർത്തി കിടത്തിച്ചു. എന്നിട്ട് അഭിയുടെ അര ഭാഗത്തു ആയി കയറി ഇരുന്നു, അഭിയുടെ രണ്ട് കയ്യും എടുത്തു തന്റെ വയറ്റിൽ വാപ്പിച്ച ശേഷം മഞ്ജിമ പറഞ്ഞു : നിനക്കെന്താ സന്തോഷം ഇല്ലാതെ. നമ്മൾ ഒന്നാവാൻ പോവല്ലെടാ.
അഭി മൊഴിഞ്ഞു : എന്നാലും..