മഞ്ജു : അഭി കൊച്ചിയിൽ വന്നിട്ടുണ്ടോ?.
അഭി : ഒരു പ്രാവശ്യം. നേവി ടെസ്റ്റ് എഴുതാൻ.
മഞ്ജു : എന്നിട്ട്?.
അഭി : റിട്ടൻ പാസ്സായി. ഫിസിക്കൽ ടെസ്റ്റിൽ പോയി.
മഞ്ജിമക്ക് ചിരി വന്നു അത് കേട്ടിട്ട്, എങ്കിലും അടക്കി പിടിച്ചു ചോദിച്ചു : പിന്നെ ടെസ്റ്റ് എഴുതിയില്ലേ?..
അഭി : അമ്മ വിട്ടില്ല പിന്നെ……
മഞ്ജിമക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. മഞ്ജിമയുടെ ചിരി കണ്ട് ഒന്നു ആലോചിച്ച ശേഷം അഭി പറഞ്ഞു : ആക്കിയത് ആണല്ലേ…
മഞ്ജിമ : എയ് അല്ല.
അഭി : ആവശ്യത്തിന് ആരോഗ്യം ഒക്കെ ഉണ്ട് ട്ടോ..
മഞ്ജിമ : ഓ ശരി…
മഞ്ജിമ മനസ്സിൽ പറഞ്ഞു ” നിന്റെ ആരോഗ്യം ഒക്കെ കാണിച്ചു താരാടാ, എന്ന് എത്തട്ടെ “.
അഭി : പറഞ്ഞില്ലല്ലോ എങ്ങോട്ടാ എന്ന്?.
മഞ്ജിമ : എന്റെ പൊന്നു അഭി, നീ ഇങ്ങനെ പേടിക്കാതെ. നിന്റെ കയ്യും കാലും വിറക്കുന്നുണ്ട് എന്ന് എനിക്കറിയാം.
അഭി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
അഭിയെ കൂൾ ആക്കാൻ വേണ്ടി, ബാംഗ്ലൂർ ലൈഫും കാര്യങ്ങളും ചോദിച്ചു മഞ്ജിമ.
അഭി : നിന്നെ കണ്ടാൽ, ഏതു ആണും ഒന്നു നോക്കി പോവും ഇപ്പോൾ. നിനക്ക് ഇവിടെ കൊച്ചി വന്നിട്ട് ആരും വന്നില്ലേ പിറകെ.
മഞ്ജിമ ഓർമകൾ പുതുക്കി ഒന്നു ചെറുതായി മനസ്സിൽ. എന്നിട്ട് പറഞ്ഞു : ഇവിടെ സമയം എവടെ ടാ, ഒരിക്കൽ തകർന്ന ജീവിതം കെട്ടിപ്പൊക്കി കൊണ്ടിരിക്കാണ് ഇപ്പോൾ. അതിനിടക്ക് അതിനൊക്കെ സമയം എവടെ. നിനക്കറിഞ്ഞൂടെ ഞാൻ എപ്പോഴാ ഒന്നു ഫ്രീ ആകുന്നതു എന്ന്.
അഭി : മ്മ്മ്….
മഞ്ജിമ : നീ പറ, ബാംഗ്ലൂരിൽ ഉണ്ടായി കാണുമല്ലോ നിന്റെ പിറകിൽ കിളികൾ.
അഭി ചിരിച്ചു : ഉണ്ടായിരുന്നു. ഒക്കെ വേണ്ട വച്ചതല്ലേ.
മഞ്ജിമ : ആരൊക്കെയാ പറ…
അഭി : ഒരു വിൻസി, രാധിക, അലക്സാന്ദ്ര..
മഞ്ജിമ : അലക്സാന്ദ്ര??. വെറൈറ്റി പേര് ആണല്ലോ.
അഭി : ഗോവക്കാരി ആണ്. എന്തായാലും നിനക്ക് അറിഞ്ഞൂടെ എന്റെ അമ്മയെ. ഏതെങ്കിലും ഒരുത്തിയെ വിളിച്ചു കൊണ്ട് വന്നാൽ എന്താ ഉണ്ടാവുക എന്ന്.