അഭി കീഴടങ്ങി. മഞ്ജിമയുടെ ചുണ്ടുകൾ അഭിയും നുണഞ്ഞു തന്റെ ചുണ്ടുകൾ കൊണ്ട്. പരിസരം മറന്നു കാർ പാർക്കിങ്ങിൽ മഞ്ജിമയും അഭിയും ചുണ്ടുകൾ കോർത്തു ഇടതടവ് ഇല്ലാത്ത ചുംബനങ്ങൾ പരസ്പരം കയ്മാറി.
എത്ര നേരം എന്നറിയില്ല, വിൻഡോ ഗ്ലാസിൽ ആരോ മുട്ടുന്നത് കേട്ടാണ് നീണ്ട ചുംബന പരമ്പര അവസാനിച്ചത്.
അഭി ഞെട്ടി തരിച്ചു എങ്കിലും, മഞ്ജിമ ഗ്ലാസ് കുറച്ച് താഴ്ത്തി, ഗ്ലാസിൽ മുട്ടിയ ആളോട് ചിരിച്ചു.
ടാക്സി ഡ്രൈവർ ആണ് എന്ന് തോന്നുന്ന തരത്തിൽ യൂണിഫോം ഇട്ട ആൾ പറഞ്ഞു : എന്താ പിള്ളേരെ ഇതു. ഇതു പൊതു സ്ഥലം അല്ലെ.
മഞ്ജിമ പുഞ്ചിരിച്ചു, അഭിയെ അത്ഭുപെടുത്തികൊണ്ട് മറുപടി പറഞ്ഞു അയാളോട് : എന്ത് ചെയ്യാനാ ഏട്ടാ, രണ്ട് വർഷം കഴിഞ്ഞ് ഇപ്പോഴാ ഒന്ന് കാണണത് ചെക്കനെ.
ആ ചേട്ടൻ ചിരിച്ചു പറഞ്ഞു : കുറച്ച് കൂടെ ക്ഷമിക്കാട്ടോ, വീട് എത്തുന്ന വരെ ഒക്കെ.
മഞ്ജിമ കാർ എടുത്തു, ടാക്സി ചേട്ടന് കൈ വീശി ഒരു ടാറ്റയും കൊടുത്തു കൊണ്ട്.
അഭി പറഞ്ഞു : ഞാൻ പേടിച്ചു പോയി.
മഞ്ജിമ : പേടിത്തൊണ്ടൻ.
അഭി വിശ്വാസം വരാതെ : നീ ആളാകെ മാറി.
മഞ്ജിമ ചിരിച്ചു കൊണ്ട് : നീ ആ ടിഷ്യൂ എടുത്തു ചുണ്ടും ചിറിയും തൊടച്ചേക്കു.
അഭി വണ്ടിയിലെ മിററിൽ നോക്കി. മഞ്ജിമയുടെ ചുണ്ടിലെ ലിപ് സ്റ്റിക്ക് തന്റെ ചുണ്ടിലും കവിളിലും എല്ലാം ഉണ്ടായിരുന്നു.
അഭി നാണത്തോടെ ടിഷ്യൂ എടുത്തു തന്റെ മുഖം തുടക്കുമ്പോൾ, മഞ്ജിമ ഒരു കയ്യിൽ സ്റ്റീറിങ് പിടിച്ചു മറു കൈ കൊണ്ട് വളരെ സിംപിൾ ആയി ലിപ്സ്റ്റിക്ക് തേക്കുക ആയിരുന്നു ചുണ്ടിൽ.
അഭി : നല്ല ആക്സ്പർട്ട് ഡ്രൈവർ ആയല്ലോ മഞ്ജു.
മഞ്ജു ചിരിച്ചു……………..
അഭി പുറത്തെ കാഴ്ചകൾ കണ്ട് ഇരിക്കുമ്പോൾ മഞ്ജു ഇടം കണ്ണ് കൊണ്ട് ഇടയ്ക്കിടയ്ക്ക് അഭിയെ നോക്കുന്നുണ്ടായിരുന്നു. മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ അഭി കുട്ടനെ നേരിൽ ഇത്രയും തൊട്ടടുത്തു ഒറ്റയ്ക്ക് കിട്ടിയ സന്തോഷത്തിൽ.
അഭി ചോദിച്ചു : നമ്മൾ എങ്ങോട്ടാ, മഞ്ജു?..