പാർക്കിങ്ങിൽ ഇട്ടിരുന്ന ഔടി Q4 ക്ലാസ്സ് കാറിൽ മഞ്ജിമ അഭിയോട് കയറാൻ പറഞ്ഞപ്പോൾ അഭി ചെറുതായി ഒന്നുമല്ല ശങ്കിച്ചത്.
അഭിയിൽ നിന്നും ചോദ്യം വരുന്നതിനു മുൻപ് മഞ്ജിമ പറഞ്ഞു : മാഡത്തിന്റെ കാർ ആടാ. പോയപ്പോൾ ഞാൻ എടുത്തതാ.
മഞ്ജിമ അത് പറഞ്ഞു എങ്കിലും മനസ്സിൽ പ്രാർത്ഥിച്ചു ” ഡാഷ് ബോർഡ് തുറക്കല്ലേ, എങ്ങാനും തുറന്നു വണ്ടിയുടെ പേപ്പർ നോക്കിയാൽ അഭി അറിയും ഇതു തന്റെ വണ്ടി ആണ് എന്ന് “.
അഭി കാറിൽ കയറിയപ്പോൾ ഒന്നു കൂളായി. അതുവരെ നല്ല ടെൻഷൻ ഉണ്ടായിരുന്നു മനസ്സിൽ.
അഭി പറഞ്ഞു : ഇത്രയും ആളുകളുടെ ഇടയിൽ. ഓ,,, എന്റെ മഞ്ചൂ..
മഞ്ജിമ : ഓ പിന്നെ, എത്ര കാലം കഴിഞ്ഞാ നിന്നെ കാണുന്നെ. പോവാൻ പറ.
മഞ്ജിമയിൽ വന്ന മാറ്റം അഭി നേരിട്ടറിയാൻ തുടങ്ങുകയായിരുന്നു.
അഭി വണ്ടിയുടെ ഇന്റീരിയർ ഒക്കെ നോക്കി . തന്റെ ഫീൽഡ് ആണല്ലോ ഓട്ടോ മൊബൈൽ. നല്ല പൈസ ചിലവാക്കിയിട്ടുണ്ട്. അഭി മനസ്സിൽ പറഞ്ഞു.
അഭി കാറിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞു : നിന്റെ മാഡം ആളു കൊള്ളാലോ, കാർ എങ്ങനെ മൈന്റൈൻ ചെയ്യണം എന്ന് നന്നായി അറിയാം.
മറുപടി ഒന്നും ഇല്ലാത്തോണ്ട് അഭി മഞ്ജിമയെ നോക്കി. അപ്പോഴാണ് കണ്ടത്,, സ്റ്റീറിങ് വീലിൽ പിടിച്ചിട്ടുണ്ട് എങ്കിലും, തന്റെ മുഖത്തേക്ക് തന്നെ ഒരു പ്രത്യേക വന്യമായ മുഖത്തോടെ, ഇമ വെട്ടാതെ നോക്കി ഇരിക്കുന്ന മഞ്ജിമയെ.
അഭി : മഞ്ജു, മഞ്ജു….. വിളിച്ചു എങ്കിലും അതേ ഇരിപ്പ് തന്നെ ആയിരുന്നു മഞ്ജിമ.
അഭി കുറച്ച് സൈഡിലോട്ട് ആഞ്ഞു മഞ്ജിമയുടെ മുഖത്ത് തന്റെ കൈ കൊണ്ട് വീശി.
അതുമാത്രമേ ഓർമ ഉള്ളു അഭിക്കു. മഞ്ജിമ മുന്നിലോട്ട് ആഞ്ഞു കൊണ്ട് അഭിയുടെ കവിലുകളിൽ പിടുത്തം ഇട്ടു, ശക്തിയായി.
മഞ്ജിമ നിമിഷ നേരം കൊണ്ട് അഭിയുടെ ചുണ്ടിനെ തന്റെ ചുണ്ടുകൾക്കുള്ളിൽ ആക്കി. ചെറിയ ഭല പ്രയോഗം അഭി നടത്തി എങ്കിലും മഞ്ജിമയുടെ ശക്തി ആയുള്ള പിടിയിൽ നിന്നും തന്റെ മുഖത്തെ വലിച്ചെടുക്കാൻ പറ്റിയില്ല.