ആൽബിയും നിമ്മിയും മോളോട് എന്ത് തീരുമാനം പറഞ്ഞാലും അത് ഈ അപ്പൻ കൂടി അറിഞ്ഞിട്ടാണ് പറയുന്നതെന്ന് മനസിലാക്കണം…. എനിക്കുമുണ്ട് ഒരു കൊച്ചുമോനെ വളർത്താനും കൊഞ്ചിക്കാനുമുള്ള ആഗ്രഹങ്ങളൊക്കെ… അല്ലാതെ ഈ വയസാം കാലത്ത് ഞാൻ എന്ത് ചെയ്യാനാ….
അത് കൊണ്ട് ഇവർ പറയുന്നത് മോൾ കേൾക്കണം… ആൻസി തിരിച്ചു വരുന്നത് വരെയല്ല… അതിന് ശേഷവും മോൾ ഞങ്ങളുടെ കൂടെ ഉണ്ടാവണം കേട്ടോ…
അപ്പന്റെ സംസാരം കേട്ടിട്ട് എനിക്ക് നല്ല വിഷമമായി…. ചാച്ചനെ ഓർമ വന്നു….
ഈ റോഡിൽ വെച്ചല്ല ഇതൊക്കെ പറയേണ്ടത് എന്നെനിക്ക് അറിയാം… പക്ഷേ പറഞ്ഞ് പോയതാ… ഈ യാത്രയിൽ ഒരു നല്ല തീരുമാനം എടുത്തിട്ട് തിരിച്ചു വായോ.. ഞങ്ങൾ വീട്ടിലുണ്ടാവും….
ആൻസി… എന്നാൽ നിങ്ങൾ ചെല്ല്…. സമയമാവുന്നു… അതും പറഞ്ഞ് അപ്പൻ കാറിലേക്ക് കേറി ..
ചേട്ടായി വന്നു ഞങ്ങളുടെ വണ്ടി സ്റ്റാർട്ട് ചെയ്തു…. ഞാനും ചേച്ചിയും കേറി… ആൻസി ചേച്ചീ ഒന്നും മിണ്ടാതെ എന്റെ അടുത്തിരുന്നു…
എന്താണ് റീനേ മുഖത്തു ഒരു വിഷമം പോലെ… നിമ്മി ചോദിച്ചു…
ഒന്നുല്ല ചേച്ചീ… അപ്പൻ ഓരോന്ന് പറയുന്നത് കേട്ടപ്പോ….
അയ്യോ… അതൊരു പാവമാ… വല്ല്യ ശരീരവും കുഞ്ഞ് മനസ്സും… അത്രേ ഉള്ളൂ… ദേ കുഞ്ഞിനെ അങ്ങേടുത്തോ കേട്ടോ…
വേണ്ട ചേച്ചീ… ചേച്ചിടെ മടിയിൽ ഇരുന്നോട്ടെ… കണ്ടില്ലേ കരയാതെ അടങ്ങി ഇരിക്കുന്നത്….
അത് കേട്ടപ്പോ നിമ്മിക്ക് സന്തോഷമായത് പോലെ തോന്നി….
ചേച്ചിയെ എയർപോർട്ടിൽ ഇറക്കി ഞങ്ങൾ അങ്ങനെ തന്നെ തിരിച്ചു പോന്നു…. അവസാനം ചേച്ചീ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ അലയടിച്ചു…. (-മോൾടെ ഭർത്താവിനോട് ഇവർ ചെയ്തതെന്താണെന്ന് എനിക്കറിയാം… പക്ഷെ അതും മനസ്സിൽ വെച്ചിട്ട് എന്റെ നിമ്മി മോളോട് പെരുമാറരുത്.. ഒരു പാവമാ അത്.. നന്നായിട്ട് നോക്കണെ..)
റീന എന്താ ആലോചിക്കുന്നേ…
ഒന്നുല്ലാ ചേച്ചീ… ഓരോന്ന് ആലോചിച്ചു ഇരുന്നു പോയതാ…
എന്തേലും കഴിക്കണ്ടേ നമുക്ക്.. റീനയ്ക്ക് വിശക്കുന്നില്ലേ…