ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Posted by

പാടില്ലാത്തതാണ് സംഭവിച്ചത്.. പക്ഷേ അതിന് താനും കൂടിയാണ് കാരണക്കാരി എന്ന ചിന്ത അവളെ കൊത്തിവലിച്ചു കൊണ്ടിരുന്നു …

അവനിപ്പോൾ ഒന്നടുത്തേക്ക് വന്നിരുന്നെങ്കിൽ എന്നവളാഗ്രഹിച്ചു.

വരില്ല …

അവൻ ഷാനുവാണ് …

അവന് അവന്റേതായ ചിന്തകളും ശരികളുമുണ്ട്. ….

മനസ്സു കിടന്നു തിക്കുമുട്ടിയപ്പോൾ അവൾ ഫോണെടുത്ത് എഴുതി …

” ഒന്നിങ്ങു വരാവോ ….?”

സെൻഡ് ചെയ്തിട്ട് അവൾ ഫോണിലേക്ക് നോക്കിയിരുന്നു … ടിക്ക് രണ്ടെണ്ണമുണ്ട് ….

അല്പ സമയം കൂടി അവൾ കാത്തു …

അവൻ കണ്ടിട്ടില്ല ….

അവനരുകിലേക്ക് പോകാൻ എന്തോ അവളുടെ മനസ്സ് സമ്മതിച്ചില്ല ..

ഓർമ്മകളിലും ക്ഷീണത്തിലും മഴയുടെ കുളിരിലും ജാസ്മിനൊന്ന് മയങ്ങിപ്പോയി …

12: 10 PM …

സെറ്റിയിലിരിക്കുന്ന ഷാനുവിന്റെ മടിയിലായിരുന്നു ജാസ്മിൻ …

മോളി ഡോറയിലും …

ചുണ്ടുകൾ ചുണ്ടുകളെ വിഴുങ്ങുമ്പോഴാണ് മോളി പിടിച്ചു വലിക്കുന്നത് ജാസ്മിൻ അറിഞ്ഞത് …

ഒരു ഞെട്ടലോടെ ജാസ്മിൻ കണ്ണു തുറന്നു ….

സത്യമാണ് …

പുതപ്പിൽ പിടിച്ചു വലിക്കുന്നത് മോളി തന്നെയാണ് …

പക്ഷേ താൻ സെറ്റിയിലല്ല ….

കൂടെ ഷാനുവുമില്ല …..

പകൽക്കിനാവിന്റെ ലഹരി വിട്ട് , ജാസ്മിൻ എഴുന്നേറ്റു .

“ന്താ ….?”

“ഇക്കാക്ക ബന്നില്ല … ”

” എവിടെപ്പോയി …?”

മോളി ആദ്യം കൈ മലർത്തി.

പിന്നീട്, ഓർമ്മ വന്നതു പോലെ പറഞ്ഞു …

“മിതു ചേച്ചായി ….”

ജാസ്മിൻ ഫോണെടുത്തു നോക്കി ..

മെസ്സേജ് ഒന്നും കണ്ടിട്ടില്ല..

അപ്പോൾ അതാണ് കാര്യം ….

രാവിലെ എല്ലാം വെച്ചു വെച്ചു ….

തന്റെ രണ്ട് മെസ്സേജ് വായിച്ച ശേഷം കൂട്ടുകാരന്റെ കൂടെ കറങ്ങാൻ പോയി ….

ജാസ്മിന് നല്ല ദേഷ്യം വന്നു …

അവളാ ദേഷ്യത്തോടെ ഷാനുവിനെ ഫോണിൽ വിളിച്ചു … ബെല്ലടിച്ചു തീർന്നതല്ലാതെ എടുത്തില്ല ..

“ക്കാക്കാന്റെ പോണവിടുണ്ട് ….”

മോളി പറഞ്ഞു …

“എവിടെ ….?”

മോളി ഹാളിലേക്ക് വിരൽ ചൂണ്ടി…

ഹാളിലിരുന്ന ഫോണിന്റെ ബെല്ലടി മഴ കാരണമാണോ താൻ കേൾക്കാതിരുന്നതെന്ന് അവൾ സംശയിച്ചു …

Leave a Reply

Your email address will not be published. Required fields are marked *