മനസ്സിലുള്ള വെറുപ്പ് മുഖത്തു കാണിക്കാതെ ഞാൻ മഹിയെ പറ്റി പാർവ്വതിയമ്മയോടു അന്വേഷിച്ചു,,
ഹാ,, ഇപ്പൊ ഇവിടെ എവിടെയോ കണ്ടിരുന്നല്ലോ എന്നും പറഞ്ഞു അവർ ചുറ്റും ഒന്ന് കണ്ണോടിക്കുമ്പോയേക്കും പുറത്തു നിന്നും ആരോ ഒരാൾ “ദേ അവരെത്തി” എന്ന് വിളിച്ചു പറയുന്നത് കേട്ടു (ഒപ്പം ഒരു ബാൻഡ് മേളയുടെ ശബ്‍ദവും ഉയർന്നു കേൾകാം)
“ഓഹ് മോളെ,, ചെറുക്കനും വീട്ടുകാരും എത്തിയെന്നു തോനുന്നു” എന്നും പറഞ്ഞുകൊണ്ട് പാർവ്വതിയമ്മ നേരെ വെളിയിലേക്കു പോയി!!
ഞാൻ കുറച്ചു നേരം കൂടെ അവിടെ പകച്ചു നിന്നു, എന്ത് ചെയ്യണമെന്നറിയില്ല, മഹിയെ ആണെങ്കിൽ ഇവിടെയെങ്ങും കാണാനുമില്ല, ബാൻഡ് മേളയുടെ ശബ്ദം കൂടുതൽ ഉറക്കെ കേട്ടു തുടങ്ങിയപ്പോൾ അവർ വീടിന്റെ അടുത്ത എത്തിയെന്നു എനിക്ക് മനസ്സിലായി!!
എന്തേലും ആവട്ടെ, ഉമ്മറത്ത് പോയി ചെറുക്കനെയും വീട്ടുകാരെയും കാണാം എന്ന് കരുതി മുമ്പോട്ടേക് നടക്കാൻ തുടങ്ങിയതും പുറകിൽ നിന്നും ആരുടെയൊക്കെയോ സംസാരം കേട്ടു, തിരിഞ്ഞു നോക്കിയപ്പോൾ അത് അയ്യർ സാറും അയാളുടെ രണ്ടു കൂട്ടുകാരും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് താഴേക്കു ഇറങ്ങിവരുന്നതാണെന്നു മനസ്സിലായി!!
അവിടെ ഒറ്റയ്ക്ക് പകച്ചു നിൽക്കുന്ന എഞ്ഞെ കണ്ടതും, അവർ എന്റെ അടുക്കലേക്കു വന്നു സംസാരിക്കാൻ തുടങ്ങി,,
അയ്യർ സാർ: ആഹ് മോളെന്താ ഇവിടെ തനിച്ചു നിക്കുന്നെ? പുറത്തെ ബഹളം കേട്ടിട്ടു അവർ എത്തിയെന്നു തോനുന്നു, വാ നമുക്ക് പോയി അവരെ സ്വീകരിക്കാം,,
ചിത്ര: അതല്ല അങ്കിൾ,, ഞാൻ മഹിയെ അന്വേഷിക്കുകയായിരുന്നു,,
അയ്യർ സാർ: ഓഹ് അവൻ ഇവിടെ എവിടെയെങ്കിലും കാണും, ഇപ്പോൾ അതല്ലല്ലോ പ്രധാനം, ചെറുക്കനെയും വീട്ടുകാരെയും സ്വീകരിക്കുക എന്നുള്ളതല്ലെ??
ആഹ്,,, പിഞ്ഞെ മോള് എന്റെ കൂട്ടുകാരെ പരിചയപ്പെട്ടില്ലലോ,, ഇത് സത്യൻ, പോലീസിലായിരുന്നു, DIG പോസ്റ്റിൽ ഉള്ള സമയത്തു ജോലിയിൽ നിന്നും രാജി വെച്ചു , പിഞ്ഞെ ഇത് സാമി, ഒരു ലീഡിങ് ക്രിമിനൽ വക്കീലാ, ഇപ്പൊ കൊച്ചിയില പ്രാക്ടീസ് ചെയ്യുന്നേ, ലക്ഷങ്ങളാ ഓരോ സിറ്റിങ്ങിനും സാമി വാരിക്കൂട്ടുന്നെ,,,
അവരുടെ ഉള്ളിലിരിപ്പ് ശരിക്കും അറിയാവുന്നതു കൊണ്ട് തഞ്ഞെ എനിക്ക് മനസ്സിൽ നല്ല വെറുപ്പ് തോന്നിയിരുന്നു, പക്ഷെ സഭയും അവരുടെ പ്രായവും പരിഗണിച്ചു ഞാൻ എന്റെ ദേഷ്യം മുഖത്തു കാണിക്കാതെ അയ്യർ സാറിന്റെ രണ്ടു കൂട്ടുകാരെയും ചിരിച്ച മുഖത്തോടെ കൈകൂപ്പി വന്ദിച്ചു.