മഞ്ജിമ : മ്മ്മ്…
ഫാത്തിമ : കഷ്ടപ്പെടേണ്ടി വരും എന്റെ കൂടെ കൂടിയാൽ, അല്ലേൽ കഷ്ടപ്പെടുത്തും ഞാൻ. അത് നിന്റെ നല്ലതിന് മാത്രം ആവൂ എന്നു മനസ്സിൽ ചിന്തിക്കുക എപ്പോഴും. എനിക്ക് വേണ്ടി പട്ടിയെ പോലെ പണിയെടുക്കേണ്ടി വരും. സമ്മതം ആണോ?..
മഞ്ജിമ : അതെ…
ഫാത്തിമ : നിന്റെ ഫാമിലിയെ കുറിച്ച് ഇപ്പോൾ എനിക്ക് നന്നായി അറിയാം അവർക്ക് നിന്നോടും നിനക്ക് അവരോടും ഉള്ള സ്നേഹവും. പക്ഷെ നീ ഓർത്തോ എന്നറിയില്ല, നിനക്ക് എന്റെ കൂടെ വരേണ്ടി വരും, ഞാൻ എവടെ പറയുന്നോ അവിടെ. താമസം അടക്കം. അതായത്, നിനക്ക് ഇവിടെ നിൽക്കാൻ പറ്റില്ല, മോളെ അടക്കം വിട്ട് പോരേണ്ടി വരും..
ഫാത്തിമ പറഞ്ഞ അവസാന ഭാഗം മഞ്ജിമയുടെ നെഞ്ചിൽ തറച്ചു. മഞ്ജിമ കണ്ണ് തുറിച്ചു ഫാത്തിമയെ നോക്കി എന്ത് പറയണം എന്നറിയാതെ..
ഫാത്തിമ : സ്ഥിരം ആയല്ല ഞാൻ പറഞ്ഞത്. നീ എന്നു എല്ലാം പഠിക്കുന്നോ, എന്നു എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ പറ്റും എന്നു തെളിയിക്കുന്നോ അതുവരെ ആണ് ഞാൻ പറഞ്ഞത്. അതുവരെ ഞായർ മാത്രം ആവും നിനക്ക് എല്ലാവരുടെയും കൂടെ സ്പെൻഡ് ചെയ്യാൻ പറ്റുകയുള്ളു. മഞ്ജിമ ആലോചനയിൽ മുഴുകി..
ഫാത്തിമ : മഞ്ജു,,,, അപ്സര നിന്റെ ജീവൻ ആണ് എന്നു എനിക്കറിയാം. ഞാനും കടന്നു പോയ ഒരു സീൻ ആണ് അത്. അവളെ പൊന്നു പോലെ നോക്കാൻ നിന്റെ അമ്മ, അച്ഛൻ അനിയത്തി ഉണ്ട്. എന്റെ കുഞ്ഞുങ്ങൾക്ക് എന്റെ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. കുട്ടികാലത്തു അവർക്കു എന്നോട് പരിഭവം ഉണ്ടായിരുന്നു. പക്ഷെ അവരെ ഇന്ന് നല്ലൊരു നിലയിൽ എത്തിക്കാൻ എനിക്ക് പറ്റി. ദുഃഖം ഉണ്ട്, അവരുടെ കുട്ടികാലം മിസ്സായതിൽ, അതുപോലെ അഭിമാനം ഉണ്ട് ഇന്ന് അവർ എത്തി നിൽക്കുന്ന ഉയരവും കാണുമ്പോൾ..
മഞ്ജിമ ഒന്നും മിണ്ടാതെ ആലോചനയിൽ മുഴുകി..
ഫാത്തിമ : ഇനി ആലോചിച്ചു പറഞ്ഞാൽ മതി.. ഒന്നു ഉറപ്പ് തരാം, എന്റെ കൂടെ നിന്നാൽ മഞ്ജു ഒരിക്കലും വഴിയാധാരം ആവില്ല.