അത് രാവിലെയല്ലേ…. അതിന് ശേഷം എന്തൊക്കെ നടന്നു…. ഇനി ആ മോഹം നടക്കും എന്ന് തോന്നുന്നില്ല ചേച്ചി … ഞാൻ സമ്മതം പറയാൻ പോവാ….
അപ്പോ നിനക്കവനെ ഇഷ്ടായോ…
ആയി എന്ന് വെച്ചോ….
അതും പറഞ്ഞ് അവൾ പുറത്തേക്കിറങ്ങി അവരുടെ അടുത്ത് ചെന്നിരുന്നു .
എനിക്ക് സമ്മതമാണ് ഈ വിവാഹത്തിന്…
ഇത് കേട്ടതും ബിനീഷിന്റെ മുഖത്തെ ഒരായിരം നക്ഷത്രം ഒരുമിച്ച് മിന്നിയ പോലെ വെട്ടമായിരുന്നു….
റാണി എന്നെ തല ചരിച്ചൊന്നു നോക്കി….ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ കണ്ണടച്ച് കാണിച്ചു……
അങ്ങനെ എല്ലാരും ചേർന്ന് ഹാപ്പി ആയിട്ട് ആ കാര്യത്തിൽ ഒരു തീരുമാനമെടുത്തു……
***—–******* ബിനീഷ് മുറ്റത്തേക്കിറങ്ങിയപ്പോ റാണി അവന്റെ കാറിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു….
റാണിമോളെ മഴ നനയുവാണോ നീ…
ടാ ഞാൻ നിന്നെ നോക്കി തന്നെ നിന്നതാ…. ഇങ്ങു വന്നേ നീ…
എന്താടി… എന്ന് ചോദിച്ച് അവൻ അടുത്തേക്ക് ചെന്നു..
ഇതെന്ന് തുടങ്ങി നിനക്കെന്നോട് പ്രേമം?
അതാണോ… അത് ചെറുപ്പം തൊട്ടേയുണ്ട്…
എന്നിട്ടെന്താ എന്നോട് പറയാഞ്ഞേ…
എങ്ങനെ പറയാൻ… പേടിയായിരുന്നു… പിന്നെ ഞാൻ സ്കൂളിൽ പഠിത്തം നിർത്തിയില്ലേ….
ഓഹോ… അപ്പോ ഞാൻ കോളേജിൽ പോയി ഏതേലും ചെക്കനെ കറക്റ്റ് ചെയ്തിരുന്നെങ്കിലോ……
അതിനല്ലേ നിന്റെ കോളേജിന്റെ അടുത്ത് തന്നെ ഞാനൊരു കടയിട്ടത്…
എടാ അപ്പോ അതാരുന്നല്ലേ നിന്റെ ഉദ്ദേശം….
റാണിമോളെ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ… നമ്മൾ നല്ല കൂട്ടല്ലേ…
ചോദിക്ക്
എപ്പോഴാ നിനക്കെന്നെ ഇഷ്ടായെ…
അങ്ങനെ ചോദിച്ചാൽ പാടാണ് പറയാൻ… നിന്നെ ചെറുപ്പം തൊട്ടേ കാണുന്നതല്ലേ…. പക്ഷേ നിന്നെ രാവിലെ കണ്ടപോലെ ഞാൻ ആദ്യായിട്ട കേട്ടോ ..
അവൾ അത് പറഞ്ഞോന്നു ചിരിച്ചു..
അയ്യോ അത് ഞാൻ മനഃപൂർവം ചെയ്തതല്ല…. മാറി ഇടാൻ വേറെ വേഷം ഇല്ലാരുന്നല്ലോ… പിന്നെ നീ പുറത്തുണ്ടാവും എന്ന് കരുതിയില്ല …
എന്തായാലും കല്യാണത്തിന് മുന്നേ അങ്ങനെ ഒന്ന് കണ്ടല്ലോ…
അത് നിന്റെ ഭാഗ്യം എന്ന് വേണം പറയാൻ… അതിരിക്കട്ടെ…നിനക്ക് വേറെ ആരോടും ഇഷ്ടം തോന്നിയിട്ടില്ലേ ഇത് വരെ ..