ആഹാ…. കാശുണ്ടാക്കി വയ്ക്ക്.. കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം അല്ലേ ചാർളിച്ചായ…..
അവൻ ഒന്ന് ചിരിച്ചു… റീന കൊച്ചിനെയും കൊണ്ട് ഹാളിലേക്ക് വന്നു….
എടി റീനേ…. നീ ഞങ്ങൾക്കൊരു ചായ എടുക്കണേ…. നല്ല ഒരോട്ടം കഴിഞ്ഞാ വന്നേ…
രാവിലത്തെ ഒരു കാര്യവും ചോദിക്കാതെ അവൾ കൊച്ചിനെ മുറിയിൽ കിടത്തിയിട്ട് മിണ്ടാതെ അടുക്കളയിലേക്ക് പോയി…
അപ്പോഴാണ് ചാർളിയുടെ ഫോൺ ശബ്ദിച്ചത്…
മേഴ്‌സിയമ്മ calling….
ടാ ബിനീഷേ… നിന്റെ അമ്മ വിളിക്കുന്നു… കാൾ എടുത്തേക്ക്… അവൻ കൈ നീട്ടി മേശപ്പുറത്തിരുന്ന ചാർളിയുടെ ഫോണെടുത്തു ലൗഡ് സ്പീക്കറിൽ ഇട്ട്..
ഹലോ അമ്മേ ഞാനാ…
മോനെ നീ അവന്റെ വീട്ടിലാണോ ഭാഗ്യം… ഇപ്പോഴാ ആശ്വാസമായേ….
എന്താ അമ്മേ….
എടാ വീട്ടിലേക്ക് വരുന്ന വഴിക്ക് മണ്ണിടിഞ്ഞു വീണു കിടക്കുവാ…. ആർക്കും എങ്ങോട്ടും പോകാൻ വയ്യ… വണ്ടിയെല്ലാം ഇവിടെ നിർത്തിയിട്ടേക്കുവാ ….. നീയൊരു കാര്യം ചെയ്… ഇന്ന് രാത്രി അവിടെ നിൽക്ക്… എന്നിട്ട് നാളെ രാവിലെ ഇങ്ങു വാ… അമ്മയ്ക്ക് ഒരു സമാധാനത്തിന്….
അയ്യോ അപ്പോ അമ്മയുടെ കൂടെ ആരാ..
അത് ഞാൻ നോക്കിക്കോളാം കേട്ടോ….. ശെരി എന്നാൽ വെച്ചേക്കുവാ…. കറന്റ് ഇല്ല..
ഫോൺ കട്ട് ആയി…
ചാർളി ഇനി എന്ത് ചെയ്യുമെടാ….. ആകെ പെട്ടല്ലോ….
നീയെന്തിനാ പേടിക്കുന്നെ… ഇന്ന് ഇവിടെ തങ്ങിക്കോ… രണ്ട് റൂം ഉണ്ടല്ലോ…. അത് പോരെ…
എന്നാലും നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവില്ലേ…
ഉണ്ടായാലും ഞങ്ങൾ സഹിക്കാം പോരെ…
അവൻ ചിരിച്ചു…
ബിനീഷേ എന്നാൽ ഒരു കാര്യം ചെയ്.. നീ ആദ്യം ഒരു ചായ കുടിക്ക്.. എന്നിട്ട് പോയി കുളിച്ചിട്ട് വാ.. ആശൂത്രിയിൽ പോയി വന്നതല്ലേ….
റാണിമോളെ ഇവന് കുളിക്കാൻ ഒരു തോർത്തും സോപ്പും എടുത്ത് കൊടുക്ക്….
അവൾ മുറിയിലേക്ക് പോയി അതെടുത്തു കൊണ്ട് അവന്റെ കയ്യിൽ കൊടുത്തു…. റീന കൊടുത്ത ചായയും കുടിച് അവൻ കുളിക്കാൻ കേറി…. റാണിമോളെ കണ്ടതിന്റെ സന്തോഷം ഒരു വശത്തുള്ളപ്പോൾ അമ്മ ഒറ്റക്കായി പോയല്ലോ എന്ന വിഷമം മറുവശത്തു അവശേഷിച്ചു…
കുളിച്ചു തോർത്തി പുറത്തിറങ്ങിയപ്പോ റാണി ചീര അരിയുകയായിരുന്നു…