രാവിലെ കഴിക്കാൻ ഒന്നുല്ല… വിശക്കുന്നു…. എന്തേലും ഉണ്ടാക്കാം എന്ന് വെച്ചാൽ അതെല്ലാം എടുത്ത് പണിക്കാർക്ക് കൊടുത്തു…. കടയുണ്ടാകുവോ എന്തോ….. മനസ്സിൽ പ്രാകി കൊണ്ട് തീൻ മേശയിലേക്ക് ഇരുന്നു……
കയ്യിൽ കിട്ടിയ കത്തിയെടുത്തു ആ പാർസലിന്റെ കെട്ടഴിച്ചു…
അതിൽ നിന്നും ഒരു ചെറിയ കുപ്പി മരുന്നും ഒരു സിറിഞ്ചും എടുത്ത് മേശപ്പുറത്തേക്ക് വെച്ചു… അവൻ അതെടുത്തു നോക്കി…
‘VECURONIUM BROMIDE ‘
ആഹാ… ചോദിച്ചതിലും ബെസ്റ്റ് സാധനമാണല്ലോ കൊടുത്ത് വിട്ടത്…… ജിമ്മിച്ചനെ ഒന്ന് വിളിച്ചേക്കാം….എന്ന് കരുതി ഫോണെടുത്തു…
ജിമ്മിച്ചാ…. ആൽബിയാ…
നീ പറയെടാ… കൊടുത്തു വിട്ട സാധനം കിട്ടിയോ….
ആഹ് കിട്ടി…. ഇപ്പൊ തുറന്നതേയുള്ളൂ….പക്ഷേ ഇതല്ലല്ലോ ഞാൻ ചോദിച്ചത്….
അല്ലെന്നറിയാം…. പക്ഷേ ഇത് അതിലും കൂടിയ ഐറ്റം ആണ്… ഞങ്ങൾ ഡോക്ടർസ് ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ഏറ്റവും വില കൂടിയ അനസ്തീഷ്യ മെഡിസിൻ…. അളവിൽ കൂടുതൽ കുത്തി വെച്ചാൽ ജീവിതകാലം മുഴുവൻ ബെഡിൽ കിടക്കാം…. നാക്ക് പോലും അനങ്ങില്ല……
അത് കേട്ടാൽ മതി ജിമ്മിച്ചാ… ഇത് തന്നെയാ എനിക്ക് വേണ്ടത്….
എടാ ഇത് ആർക്ക് വേണ്ടിയാ… പറയെടാ…
എല്ലാം ഞാൻ പറയാം… ഒന്നങ്ങോട്ട് തിരിച്ചു വന്നോട്ടെ… ഫോണിലൂടെ പറയാൻ പാടാ… വല്ല്യ കഥയാ..
ശെരി… എന്നാൽ നീ വാ…. എന്തായാലും ഇത് ഉപയോഗിച്ചാൽ കത്തിച്ചു കളഞ്ഞേക്കണം കേട്ടോ…. ഞാനാണ് തന്നത് എന്ന് ആരും അറിയില്ലെടാ പൊന്നുമോനെ….
ഇച്ചായന് ഈ അനിയനെ വിശ്വാസമില്ലേ…… ആരും ഒന്നും അറിയില്ല….. സമാധാനമായിട്ടിരിക്ക്……ശെരി എന്നാൽ വെച്ചേക്കുവാ….
ഫോൺ കട്ട് ആക്കി മേശപ്പുറത്തേക്ക് വെച്ചു…. അടുത്തത് എങ്ങനെ വേണം എന്ന് ആലോചിച്ചു കണ്ണടച്ചു…
*******&***********
റീനേച്ചി… ചേട്ടായി എത്തി…. ഹാളിൽ നിന്നും റാണി വിളിച്ചു പറഞ്ഞു….. പുതുമയൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ റീന കൊച്ചിനെ കുളിപ്പിക്കുന്ന കാര്യത്തിൽ തന്നെ ശ്രദ്ധിച്ചു. കാറിൽ നിന്നും ഇറങ്ങിയ ബിനീഷിനെ കണ്ട് അവളൊന്നു ചിരിച്ചു…
ആഹാ ഇത് ആരാ ഇത്…. ബിനീഷേ… കണ്ടിട്ട് കുറെ നാളായല്ലോ…. എവിടെയാ ഇപ്പൊ…
ഒന്നും പറയണ്ട റാണിമോളെ… ആ കട തുടങ്ങിയതിൽ പിന്നെ നിന്ന് തിരിയാൻ.. അത്യാവശ്യം നല്ല തിരക്കുണ്ട്….