അവൾ ഒന്ന് ഞെട്ടി…. ഉടുപ്പിന്റെ തുണി പിടിച്ചു മറയ്ക്കാൻ നോക്കി..
അയ്യോ . ഇനി മറയ്ക്കണ്ട…ഞാൻ കണ്ടപ്പോ ചോദിച്ചെന്നേയുള്ളൂ… മനസുണ്ടെൽ പറഞ്ഞാൽ മതി…
ചേട്ടായീ അത് പറയാൻ കൊള്ളാത്ത കാര്യവാ.. അതാ ഞാൻ മടിക്കുന്നേ…..
എന്തേ… അവനാണോ കടിച്ചത്….
അതെ….
ബാക്കി എനിക്കറിയാം… താൻ പറയണ്ട … അവന്റെ ആ സ്വഭാവം കഴിഞ്ഞ എട്ടു വർഷത്തിന് മുന്നേ ഞാൻ അറിഞ്ഞതാ…,എന്റെ ഉള്ളിൽ അവനോടുള്ള ദേഷ്യം ഇരമ്പി വന്നു…
അവൾ സംശയത്തോടെ എന്നെ നോക്കി…
എടൊ എന്നെ നോക്കി ഇരിക്കാതെ താൻ കഴിക്ക്….
ചേട്ടായി എന്താ ഇത്രേം പ്രായമായിട്ടും കല്യാണം കഴിക്കാഞ്ഞേ….
അവളുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഞാനൊന്ന് ചുമച്ചു….. ആഹാരം മണ്ടേൽ കേറിയ പോലെ ആയി…
അയ്യോ ചേട്ടായീ എന്ന് വിളിച്ചു അവൾ ഇരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റ് വന്നു എന്റെ തലയിൽ തട്ടി….
ഞാൻ കണ്ണുയർത്തി അവളെ ഒന്ന് നോക്കി…. ഇതുവരെ കാണാത്ത ഒരു മുഖമായിരുന്നു അവൾക്കപ്പോൾ…. ഏഴഴകും നിറഞ്ഞ മഴവില്ല് പോലെ അതെന്റെ കണ്ണിന്റെ മുന്നിൽ തെളിഞ്ഞു നിന്നു……
മെല്ലെ എന്റെ തലയിലിരുന്ന അവളുടെ കയ്യിൽ ഞാൻ പിടിച്ചു…………. അവളൊന്നു ഞെട്ടിയെന്നു തോന്നി….
തുടരും…….