ഒരു നിമിഷം കാത്തുനിൽക്കാതെ ചാടി എഴുന്നേറ്റ് എന്തിനും തയ്യാറായി തന്നേയ് ആണ് മഞ്ജിമ നിന്നത്. ഒരുപാട് പേടിയോടെ മുഴുവൻ ധൈര്യവും സംഭരിച്ചു …. ഭർത്താവ് എന്നതിൽ ഉപരി ആദ്യമായി മഞ്ജിമ കണ്ടത്, മെലിഞ്ഞു ഉണങ്ങിയ ഒരു ആളാണോരുത്തൻ തന്നെ ലക്ഷ്യമിട്ട് വെച്ച് വെച്ച് നടന്നു വരുന്നതാണ്.. തൊട്ടരികിൽ എത്തി കൈ നീട്ടി വിനയൻ പറഞ്ഞത് : നായിന്റെ മോളെ, അമ്മയെ നീയെന്താടീ പറഞ്ഞത്….
തന്റെ കഴുത്തിലേക്കു നീണ്ട കൈ തട്ടി മാറ്റി എന്തെങ്കിലും നടക്കുന്നതിന് മുൻപേ തന്നെ, താൻ ഒളിപ്പിച്ചു വച്ച കത്തി പുറത്തു എടുത്തു നീട്ടി മഞ്ജിമ അലറി : തൊട്ടാൽ കൊല്ലും ഞാൻ…………….. കണ്ണ് തുറിച്ചു അന്തം വിട്ട് നിമിഷങ്ങളോളം നിന്ന നിൽപ്പിൽ നിന്നു വിനയൻ…
മഞ്ജിമ താൻ അറിയാതെ തന്നെ തന്റെ കണ്ണുകൾ കലങ്ങി കൊണ്ട് അലറി : നിനക്ക് നാണം ഉണ്ടോടാ, നിന്റെ ഭാര്യ അല്ലേ ഞാൻ, ഇതിനാണോ എന്നേ കെട്ടിയതു… ഒന്നിനും കൊള്ളാത്ത നാറി…
വിനയന്റെ കുറ്റങ്ങളുടെ കെട്ട് മാറാപ്പു ഒറ്റയടിക്ക് തുറന്നു മഞ്ജിമ അലറി…. ഞാനൊരു ഭാര്യ ആണ് എന്നെങ്കിലും തോന്നിയിട്ടുണ്ടോ, ആ കിടക്കുന്നതു നിങ്ങളുടെ മോള് ആണ് എന്നെങ്കിലും. ഈ വീട്ടിലെ വേലക്കാരി പട്ടിയാണ് ഞാൻ, അല്ലേ, കള്ളുകുടിയനായ തന്നെ നോക്കുന്ന ഒരുത്തി.. പോയി ചത്തൂടെ നാറീ, എത്രയോ എണ്ണം വണ്ടി കയറിയും, കരൾ പോയും ചാവുന്നു..
അടിച്ചു കൊണം തിരിഞ്ഞ് ആണ് വന്നെങ്കിലും വിനയൻ ഇത്രയും കെട്ട് കണ്ണ് തുറിച്ചു പിന്നിലോട്ടു മാറി…..
മഞ്ജിമയുടെ അലർച്ച കേട്ടു വാതിലിനു പിന്നിലായി ഒളിച്ചു നിന്നിരുന്ന, മോൻ ഇപ്പോൾ കൊടുക്കും അവൾക്കു വേണ്ടത് എന്ന് നോക്കിയിരുന്ന സരസ്വതി വാതിൽ തള്ളി ഉള്ളിലേക്ക് കയറി.
കലി ഇളകി കത്തി നീട്ടി നിൽക്കുന്ന മഞ്ജിമയെ കണ്ട്, അതിനു മുന്നിലായി അന്തം വിട്ടു പണ്ടാരം അടങ്ങി നിൽക്കുന്ന വിനയനെ കണ്ട് സരസ്വതി അലറി : ഓടി വരണേ, എന്റെ മോനെ ഇപ്പോൾ കൊല്ലുമെ…..
അച്ഛൻ ആണ് ആദ്യം ഓടിയെത്തിയത് റൂമിൽ. മഞ്ജിമയുടെ നിൽപ്പും നോട്ടവും കണ്ട് അച്ഛനും മുട്ട് കൂട്ടി ഇടിച്ചു. അച്ഛൻ പറഞ്ഞു : മോളെ, കത്തി താഴെ ഇട്… മഞ്ജിമ അലറി : ഇപ്പോൾ ഇവിടുന്നു കൊണ്ട് പോയില്ലെങ്കിൽ കൊല്ലും ഈ പന്നിയെ… അലറി വിളിച്ചു നിന്നിരുന്ന സരശ്വതിയും, റൂമിൽ പുറത്തു നിന്നും എത്തി നോക്കി നിന്നിരുന്ന രാധികയും, മരുമകൾ സംഗീതയും നോക്കി നിൽക്കെ അച്ഛൻ വിനയനെ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ടു വന്നു.