തന്റെ മനസ്സിലെ പേടി ഞൊടി ഇടയിൽ തന്റെ മുഖത്ത് നിന്നും മഞ്ജിമ മനസ്സിലാക്കിയ നൗഫൽ ഇളിഞ്ഞ ചിരി ചിരിച്ചു പറഞ്ഞു : അതല്ല, ഞാൻ…. മുഴുവപ്പിക്കാൻ നൗഫലിന് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. കാരണം കഴിഞ്ഞ മാസങ്ങൾക്കിടയിൽ തന്റെ ഒരു ചെറിയ മുഖഭാവം കൊണ്ട് തന്റെ മനസ്സിൽ എന്താണ് എന്ന് മഞ്ജിമ ഊഹിച്ചെടുക്കുന്നത് പലപ്പോഴായി നൗഫലിനെ അത്ഭുധപ്പെടുത്തിയിരുന്നു.
മഞ്ജിമ പറഞ്ഞു : ഒരു പ്രോമിസ് എനിക്ക് തരാമോ ഇക്ക?.. നൗഫൽ : പറ… മഞ്ജിമ : ഞാൻ ചെയ്യാൻ പോകുന്ന പ്ലാൻ ചിലപ്പോൾ എന്നെ എവടെ കൊണ്ടാണ് എത്തിക്കുക എന്നറിയാമല്ലോ.. നൗഫൽ : മ്മ്മ്… മഞ്ജിമ : എന്നെ ജോലിയിൽ നിന്നും പറഞ്ഞു വിടരുത്…. കടയിലെ ജോലിയും നിങ്ങളും ആണ് എന്റെ ആകെ ഉള്ള ഭലം…. നൗഫൽ : അത്രയേ ഉള്ളു, അത് പേടിക്കണ്ട,, അതുണ്ടാവില്ല.. മഞ്ജിമ : ഒരു കാര്യം കൂടെ?.. നൗഫൽ : പറയു… മഞ്ജിമ : വിളിച്ചാൽ ഏതു സമയത്തും വരുന്ന ഒരു ടാക്സി നമ്പറും…. നൗഫൽ ആലോനയിൽ മുഴുങ്ങി… മഞ്ജിമ നൗഫലിനെ പിടി വിടാതെ ദേഹത്ത് തന്നെ പുണർന്നു കിടന്നു കണ്ണുകൾ അടച്ചു………..
ഞായർ ആഴ്ച ആയിരുന്നു ആ ദിവസം,,മഞ്ജിമ ആദ്യ വെടി പൊട്ടിച്ചു വീട്ടിൽ. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് എല്ലാരും എഴുന്നേൽക്കുന്നതു കഴിഞ്ഞ് എഴുന്നേൽക്കുന്നതിനു പകരം, തന്റെ കഴിക്കൽ കഴിഞ്ഞ് എഴുന്നേറ്റ് പതിവിന് വിപരീതം ആയി, സ്വന്തം പ്ലേറ്റിനൊപ്പം അച്ഛന്റെയും അമ്മ സരസ്വാതിയുടെയും മാത്രം പ്ലേറ്റ് എടുത്തു നടന്നു അടുക്കളയിലേക്ക്.
നടക്കുന്നതിനിടയിൽ ഇടം കണ്ണിട്ടു പുറകിലേക്ക് നോക്കി അന്തം വിട്ടു തന്നെ നോക്കുന്ന കണ്ണുകൾ. മഞ്ജിമ പാത്രം കഴുകി തിരിച്ചു ഡയിനിങ് റൂമിൽ എത്തിയപ്പോഴും എല്ലാവരും അതേയ് ഇരിപ്പു തന്നെ ആയിരുന്നു, കൈ കഴിക്കാതെ.
രാധിക വലിയ ഒച്ചയിൽ തന്റെ പ്ലേറ്റ് ചൂണ്ടി കൊണ്ട് ചോദിച്ചു : ഇതാരാ എടുക്കുക??… മഞ്ജിമ ഒരു ഭാവ മാറ്റവും കൂടാതെ പറഞ്ഞു : കയ്യില്ലേ, വേണെങ്കിൽ പോയി കഴുകിക്കോ. അതുകേട്ടു സംഗീത തന്റെ പ്ലേറ്റ് എടുത്തു എഴുന്നേൽറ്റു. മുഖം വീർപ്പിച്ചു ദേഷ്യത്തിൽ ചാടി എഴുന്നേറ്റ് സരസ്വതി ഉറക്കെ പറഞ്ഞു : അതെന്താ പുതിയ ശീലങ്ങൾ. ഒരു ഭാവ മാറ്റം പോലും ഇല്ലാതെ, മഞ്ജിമ പറഞ്ഞു : ഞാനിവിടത്തെ വേലക്കാരി അല്ല, അമ്മയുടെ മരുമകൾ ആണ്. മകളെ പോലെ, സംഗീതയെ പോലെ.. ഇനി ഇങ്ങനെയൊക്കെ പറ്റൂ. അവനവൻ തിന്നുന്നത് അവനവൻ കഴുകി വാക്കുക. അമ്മയുടെയും അച്ഛന്റെയും കാര്യങ്ങൾ ഞാൻ നോക്കും, പക്ഷെ മോളും മരുമകളും സ്വന്തം കാര്യം നോക്കണം.