തന്നെ കണ്ടതും കൂടുതൽ തേങ്ങി തേങ്ങി കരഞ്ഞു രണ്ട് പേരും. മഞ്ജിമ അവരോട് ഒന്നും പറയാതെ പുറത്തിറങ്ങി തന്റെ അച്ഛന്റെ അടുത്തത്തി. തന്റെ മകളെ ഒന്ന് മുഖം തിരിച്ചു നോക്കി വീണ്ടും നിന്ന നിൽപ്പിൽ തന്നെ നിന്നു അച്ഛൻ സദാഷിവൻ. അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നത് മഞ്ജിമ കണ്ടു. മഞ്ജിമ തന്റെ അച്ഛനോട് പറഞ്ഞു : അച്ഛാ, കുട്ടികാലം മുതൽ ഞാൻ കേട്ടിട്ടുണ്ട്, ഞാൻ അച്ഛന്റെ മകൾ അല്ല എന്ന്. എനിക്കും അറിയാവുന്ന ഒരു സത്യം ആണ്. പക്ഷെ അച്ഛൻ എന്നെ ഇന്നുവരെ ഒരു കാര്യത്തിലും വേദനിപ്പിച്ചിട്ടില്ല. ഒരു കുറവും എന്റെ കാര്യങ്ങളിൽ ഉണ്ടാക്കിയിട്ടില്ല.എന്റെ മനസ്സിൽ അച്ഛൻ തന്നെ ആണ് എന്റെ അച്ഛൻ. മഞ്ജിമയുടെ പറച്ചിൽ കേട്ടു നിറ കണ്ണുകളോടെ സാദാഷിവൻ മഞ്ജിമയെ നോക്കി. മഞ്ജിമ തുടർന്നു : ഇനി ഞാൻ അങ്ങോട്ട് പോയാൽ, ചിലപ്പോൾ അത് എന്നെ എത്തിക്കുക ഒരു സാരി തുമ്പിൽ ആകും. ഞാൻ എങ്ങിനെയെങ്കിലും ജീവിച്ചു കൊണ്ട്, എന്നെ കൊണ്ട് ഒരു ശല്യവും ഉണ്ടാവില്ല. മഞ്ജിമയുടെ പറച്ചിൽ കേട്ടു കിടുങ്ങി പോയിരുന്നു സാദാഷിവൻ. മഞ്ജിമയുടെ പറച്ചിൽ അവസാനിച്ചതും മഞ്ജിമയെ ചേർത്ത് കെട്ടിപിടിച്ചു സാദാഷിവൻ നിറ കണ്ണുകളോടെ പറഞ്ഞു : എന്റെ മോളാണ് നീ, എവിടെയും പോവണ്ട. ഉള്ളോണ്ട് ജീവിക്കാം നമുക്ക്…….
ഒരാഴ്ച കടന്നു പോയി, മധ്യസ്ഥത പറഞ്ഞു വന്ന വിനയന്റെ കുടുംബക്കാരെ ആട്ടി ഓടിക്കാൻ മുന്നിൽ നിന്നത് അമ്മ ഉഷ ആയിരുന്നു ഈ വട്ടം. ഇനി ഇങ്ങോട്ട് വന്നാൽ വെട്ടു കത്തി എടുക്കും എന്നുള്ള വാണിംഗും ഉണ്ടാർന്നു കൂടെ.
ഒരാഴ്ച കൂടെ നീട്ടി മഞ്ജിമ ലീവ്. അതിൽ ചെയ്ത പ്രധാന കാര്യം മകളുടെ സ്കൂൾ മാറ്റുക എന്നതായിരുന്നു. കടയിലേക്ക് വെറും നടക്കാൻ മാത്രം ഉണ്ടായിരുന്ന ദൂരം ഇന്ന് അത് 12 കിലോമീറ്റർ ആയി എന്നതൊഴിച്ചാൽ യാതൊരു ബുദ്ധിമുട്ടും മഞ്ജിമക്ക് അനുഭവപ്പെട്ടില്ല. വെളുപ്പിന് 4 മണിക്ക് എഴുന്നേറ്റിരുന്ന മഞ്ജിമക്ക് ഇന്നതിന്റെ ആവശ്യം ഇല്ല. സ്വന്തം ഇഷ്ട പ്രകാരം ആണ് കടയിലേക്കുള്ള വരവും പോക്കും.
നൗഫലിന്റെ ഒപ്പം ഗസ്റ്റ് ഹൗസിലേക്ക് ആണ് പോകുന്നത് എങ്കിൽ അന്നത്തെ ദിവസം കട കാണണ്ട ആവശ്യം പോലും ഇല്ലാതായി തീർന്നു.