അമ്മ : ഒന്നുമില്ല …
പെട്ടെന്ന് തുമ്മുന്ന ഒച്ച ഉള്ളിൽ നിന്നും വന്നു…
അമ്മു : അച്ചെ…. 😠😠
ആൻ്റി: നശിപ്പിച്ചു ഞാൻ അപ്പഴെ പറഞ്ഞതാ ഇങ്ങേരെ പത്ത് കാശിന് കൊള്ളില്ല…
ഞാൻ : പറ്റുന്ന പണിക്ക് പോയാപൊരെ…
അമ്മ : ഞാൻ അപ്പോഴേ പറഞ്ഞതാ …ഇതൊന്നും നടക്കില്ല എന്ന്…
പപ്പ : എന്താ അത്
അമ്മ : ഐസ് ക്രീം…
പപ്പ : ആഹാ…ഇങ്ങ് തന്നെ
അമ്മ : തരാ
ഞാൻ പപ്പയുടെ അടുത്ത് പോയി ഇരുന്നു…
ഞാൻ : എന്ത് പറഞ്ഞു രാജൻ സാർ…
പപ്പ : അറുപതാം പിറന്നാളും ആഘോഷിച്ച് ഇരിപ്പാണ് അവിടെ…
ഞാൻ : ഫൂഡ് കഴിച്ചില്ലേ നിങ്ങള്….
പപ്പ : കഴിച്ചു…
അമ്മു : എങ്ങോട്ടാ ടാ പോയത്
ഞാൻ : അത് നിന്നോട് പറയണ്ട ആവശ്യം ഉണ്ടോ
അമ്മു : ഞാൻ നിൻ്റെ ആരാ..
ഞാൻ : 😶
പപ്പ : ഭാര്യ
അമ്മു : എന്നിട്ട് എന്നെ എന്താ കൂടെ കൊണ്ട് പോവാത്തത് ഹെ…
ഞാൻ : എനിക്ക് നല്ല സൗകര്യം ഇല്ല…
അങ്കിൾ : എന്താ ഇത് ഇത് വീടല്ല അപ്പറത്തും ഇപ്പുറത്തും ആളുകൾ ഉള്ളതാ…
ഞാൻ : അങ്കിൾ മോളെ ഒന്ന് ഉപദേശിക്ക്…
അമ്മ : ഇന്നാ എല്ലാരും ഇത് കഴിക്ക്
അങ്കിൾ : മോന് വേണ്ടേ
അമ്മ : ഇല്ല അവൻ ഇതൊന്നും കഴിക്കില്ല
. . ഞാൻ : അമ്മ ഇപ്പോഴാ വീട്ടിൽ പോവണ്ടത്ത്
അമ്മ : രാവിലെ തന്നെ പോണം…
ഞാൻ : ശെരി അപ്പോ നിങൾ രാവിലെ വന്നോ ഞാൻ പോവാ…
അമ്മ : എങ്ങോട്ട്…
ഞാൻ : കളത്തില് പോവാ…
പപ്പ : എന്താ കാര്യം
ഞാൻ : ഒന്നൂലാ റൂബി ആൻ്റിയെ കണ്ടിട്ട് കൊറേ ആയില്ലേ അതാ…ഞാൻ നാളെ ഉച്ചയ്ക്ക് വരാം എൻ്റെ വണ്ടി അവൻ്റെ കൈയ്യിൽ ഉണ്ടല്ലോ….
പപ്പ : ആ ശെരി… കാറിൻ്റെ കീ താ…