ഞാൻ : അതെ അമ്മ അമ്മ കാറ് എടുത്തിട്ട് പൊക്കോ..
അമ്മ : വേണ്ട ഇവിടെ വണ്ടി വേണ്ടേ…
ഞാൻ : എന്തിന് ഞങ്ങള്ക്ക് പോവാൻ ബൈക്ക് ഉണ്ട് അത് മതി അമ്മ എടുത്തോ…
അമ്മ : ആണോ …അപ്പോ ശെരി…
അമ്മ ഇറങ്ങാൻ നേരം പപ്പ വന്നു…
പപ്പ : ആഹാ താൻ കാറിൽ ആണോ
അമ്മ : അതെ ഇവൻ ഒരേ നിർബന്ധം
ഞാൻ : അമ്മ കൊണ്ട് പോ അമ്മ പ്രിൻസിപ്പൽ മാഡം കാറിൽ വേണ്ടേ പോവാൻ…
പപ്പ : അപ്പോ ഞാനോ…
ഞാൻ : വല്ല ഓട്ടോ വല്ലതും പിടിച്ച് പോണം മിസ്റ്റർ….ഉണ്ടായിരുന്ന നല്ല വണ്ടിയെ ഏതോ ഒരുത്തൻ വന്ന് പറഞ്ഞതും വിറ്റില്ലെ നാണക്കേട് തന്നെ…
പപ്പ : അയ്യ … ഞാൻ ഇവിടെ നോക്ക് ഇവിടെ നോക്കട..ഞാൻ 9675432 രൂപ കൊടുത്ത് ഒരു കരിമന്തി വാങ്ങിച്ച് ഇവിടെ ഇട്ടിട്ടുള്ളത് ഇവിടെ നോക്ക് ഇവിടെ നോക്കട ഇട്ടിട്ടുള്ളത്ത് വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നവർക്ക് തെണ്ടി നടക്കാൻ അല്ല…കേട്ടല്ലോ….
അമ്മു : അങ്ങനെ അങ് പറഞ്ഞ് കൊടുക്ക് അങ്കിൾ…
പപ്പ : ഹലോ ഇയാളും അതിൽ പെടും … ഇയാള് വല്യ മാന്യ കൂട്ടുകൂടി നശിക്കാൻ ആണെങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല.. പപ്പ ഉള്ളിലേക്ക് പോയി…
അമ്മു : അല്ല ഞാൻ…🥴
ഞാൻ : ഇപ്പൊ എനിക്ക് സന്തോഷം ആയി
അമ്മു : എന്തിന്
ഞാൻ : അതായത് കിട്ടുമ്പോ എനിക്കും കിട്ടണം നിനക്കും കിട്ടണം അതാണ് ഫ്രണ്ട്ഷിപ്പ് എന്നല്ലേ…ഞാൻ അമ്മുവിൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു…
അമ്മു : എനിക്ക് എന്തിൻ്റെ കേടായിരുന്നു …
⏩ 35 മിനിറ്റ്സ്സ് ലേറ്റർ
പപ്പ : ബൈ ബൈ മോളെ…ടാ പോയിട്ട് വരാം.
അമ്മു : ബൈ അങ്കിൾ
ഞാൻ : അതെ വണ്ടി സൂക്ഷിക്കണം…
പപ്പ : ഉവ്വ്…
ഞാൻ : അപ്പോ ബൈ..
⏩ 11 മണി