എന്ത് ചെയ്യും നീ…
ഫ്രണ്ട്സ് കട്ട് വണ്ടി കട്ട് പോക്കറ്റ് മണി കട്ട് എന്തിന് പോക്കറ്റ് വരെ കട്ട്…
അടങ്ങി ഇരി മോളെ നിന്നെ കൊണ്ട് ഒരു ചുക്കും നടക്കില്ല…
കാണാം…
കാണിച്ച് തരാം …നീ പോടീ….
കാണിച്ച് തരാം …
പിള്ളേര് വരട്ടേ ഫുൾ അടിച്ച് പൊളി ആയിരിക്കും നോക്കിക്കോ
ഞാൻ ഇല്ലാതെ എന്ത് അടിച്ച് പൊളി…
നീ മിണ്ടാതെ ഇവിടെ അടുക്കള പണിയും ചെയ്ത് ഇരുന്നോ കേട്ടല്ലോ
പ്പ… നാറി… എൻ്റെ ചെക്കൻ വരട്ടേ നിൻ്റെ കൈയ്യും കാലും ഞാൻ തല്ലി ഒടിക്കും…
എടി എടി അവന് ചോറ് ഇവിടെ ആണേലും കൂറ് എന്നോട് ആണ്…അറിയോ…
കാണാം…
ആ കാണാം…
എനിക്ക് ഉറങ്ങണം…
അയ്ന്…
ഇങ്ങനെ പറയണ്ട എന്ന് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഇന്ദ്ര
🤣🤣
🤣🤣 ചിരിക്കാതെ പട്ടി….അമ്മു എൻ്റെ മേലെ കേറി ഇരുന്ന് എണീറ്റ് കൈ പിടിച്ച് അമർത്തി…
അതെ ഇന്ദ്ര
എന്തോ
നമ്മടെ കല്യാണം കഴിഞ്ഞത് അവർക്ക് ഒരു സർപ്രൈസ് ആയിരിക്കും അല്ലേ .
അതെ അവരില്ലാത്തപ്പോ കല്യാണം കഴിച്ചതിന് എന്തായാലും പണിയും നോക്കിക്കോ….പാവം എൻ്റെ റെമോ…..
നാറി
നിങൾ പിന്നെ ശത്രുക്കൾ ആണല്ലോ ഞാൻ അത് മറന്നു…
ശത്രുക്കൾ ഒന്നും അല്ല നമ്മൾ തമ്മിൽ പെണങ്ങിയത് തന്നെ ആണ് നിനക്ക് എന്നോടുള്ള ഇഷ്ട്ടകേട് തന്നെ അവനും…
അതെ അതെ….
⏩ അടുത്ത ദിവസം രാവിലെ തന്നെ ആരോ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്
പപ്പ : ആരാ
അയാള് : രാമനാഥൻ സാർ അല്ലേ…
പപ്പ : അതെ
അയാള് : എൻ്റെ പേര് അനിൽ കോട്ടയത്ത് നിന്ന് വരുവാ
പപ്പ : കാര്യം പറയൂ
അനിൽ : അതെ സാർ എന്നെ ഒന്ന് സഹായിക്കണം
അമ്മ : ആരാന്നെ ഇത്
പപ്പ : അറിയില്ല
അനിൽ : അതെ സാർ എന്നെ സഹായിക്കണം
ഞാൻ : ചേട്ടൻ കാര്യം പറ