അമർ: ഐഫോണിനെ പുച്ഛം ഉള്ള ആരും അത് ഉപയോഗിക്കാൻ പാടില്ല…
അമ്മു : അത് എൻ്റെ ആണ് പറഞ്ഞേക്കാം…
അമർ: ഞാൻ ചാവണം അതിന്….
ഞാൻ : ആദ്യം സാധനം താ ഞാൻ നോക്കട്ടെ…
അമ്മു : ഇന്നാ… പൊട്ടിച്ചിട്ടില്ല…
ഞാൻ പൊട്ടിച്ച് നോക്കി കൊള്ളാം അല്ലേ…
അമർ കണ്ടല്ലോ ഇനി താ
ഞാൻ : എനിക്ക് ഒരു ആഗ്രഹം
അമ്മു : ആഗ്രഹം ഒക്കെ പിന്നെ ഇന്നാ ഇതിൽ ഉള്ള എൻ്റെ സിം ഇതിൽ ഇട്ട് തന്നെ…
ഞാൻ : പ്പ ഇത് എനിക്ക് കിട്ടിയത് ആണ് ഞാൻ തരില്ല…
അമർ: ചതി ചതി….
ഞാൻ : നിൻ്റെ കൈയ്യിൽ ഉള്ളതും ഇത് തന്നെ അല്ലേ..ഒരു കൊല്ലം പഴക്കം അല്ലേ ഉള്ളൂ…എൻ്റെ ഫോൺ ആണ് പഴയത് ഇത് ഞാൻ തരില്ല…. ടാ കുട്ടു ഇന്നാ എൻ്റെ സിം എടുത്ത് ഇതിൽ ഇട്ടേക്ക്…ഞാൻ കുളിച്ചിട്ട് വരാം…
ഞാൻ കുളിച്ച് വരുമ്പോ രണ്ടിനും വലിയ മുഖം ഇല്ല
കുട്ടു : ഇന്നാ ചേട്ടാ…
ഞാൻ : ആഹാ പുതിയ ഫോണിൻ്റെ ഫീൽ….
അമ്മു / അമർ : 😏🥲
അമ്മു: എനിക്കൊന്നും കാണാൻ വൈയ്യ ഇവൻ്റെ പട്ടി ഷോ…
അമർ : അത് തന്നെ… നീ വാടി…
കുട്ടു : എന്ത് അസൂയ ആണ് …
അമർ: അസൂയ നിൻ്റെ അച്ഛന്…
കുട്ടു : നിൻ്റെ അച്ഛന്
അമർ: ഡേയ് കുറച്ച് മര്യാദ താടാ അനിയാ
കുട്ടു : ആദ്യം നീ എനിക്ക് താ എന്നെ കൊണ്ട് പറയപ്പിക്കണ്ട പോടാ…
ഞാൻ : വല്ല കാര്യം ഉണ്ടോ
അമർ : നിൻ്റെ അനിയൻ തന്നെ…
അമ്മു : അതെ അതെ….
ഞാൻ ഫോണിൽ എല്ലാം സെറ്റ് ചെയ്ത് താഴേക്ക് പോയി …
അമ്മ : ഇതെന്താ പുതിയ ഫോൺ എടുത്തോ
ഞാൻ : എടുത്തു എടുത്തു…ആരാ. ഒരു ചെയിഞ്ച് ആഗ്രഹിക്കാത്തത്
അമ്മ : തന്നെ നോക്കട്ടെ…. കൊള്ളാലോ കളർ…. ഒന്നേമുക്കാൽ ലക്ഷം ആടി വെല അതല്ലേ കണ്ണാ