ഞാൻ : ആണോ..
അമ്മു : അവൻ വരും…
⏩ ഉച്ചക്ക് അമർ വന്നതും ഞാൻ താഴേക്ക് പോയി…
അമർ: എന്താ സാർ പുതിയ വണ്ടി ചോദിച്ചു എന്ന് കേട്ടു…
കുട്ടു.: അമറേട്ടാ …ചേട്ടൻ ചേട്ടൻ്റെ വണ്ടി തരാം എന്നാ പറഞ്ഞത്…
അമർ: നടന്നത് തന്നെ.
ഞാൻ.: കൊടുക്കും …
അമർ: ആയിക്കോട്ടെ….
കുട്ടു : ചേട്ടാ ചാവി താ ഒരു റൗണ്ട് പോയിട്ട് വരട്ടേ…
അമർ: അതൊന്നും വേണ്ട…
ഞാൻ : കൊടുക്ക് അവൻ പോയിട്ട് വരട്ടേ ..
കുട്ടു വണ്ടിയും കൊണ്ട് കറങ്ങാൻ പോയി…
ഉമ്മറത്ത് പ്രമാണിമാർ ഒക്കെ ഇരിപ്പുണ്ട്…
അമർ: ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ…
ഞാൻ : ഏയ് നീ വാ കഴിക്കാം…
അടുക്കളയിൽ പൈപ്പിൻ ചോട് മുഴുവൻ ഉണ്ട്…
ഞാനും അമറും ഫൂഡ് കഴിക്കുമ്പോ വിഷ്ണുവിൻ്റെ അമ്മ എന്തോക്കെയോ പറയുന്നുണ്ട്…
അമ്മു : കാര്യം ആക്കണ്ട വല്യമ്മ അങ്ങനെ ആണ്…
അവരുടെ സംസാരം അതിര് കടന്നതും ഞാൻ സഹി കെട്ട് കഴിപ്പ് നിർത്തി എണീറ്റു… പിന്നാലെ അമറും ..
ശ്രീ : എന്താ ഇത് കഴിച്ചിട്ട് പോ ടാ…
ഞാൻ : വേണ്ട മതി ആയി…
ദേവിച്ചേച്ചി : ടാ ഇരിക്ക് കഴിച്ചിട്ട് പോ…
ഞാൻ : വേണ്ട ചേച്ചി…
അമ്മു : എന്താ കണ്ണാ ഇത് …
ഞാൻ : സാരം ഇല്ല നീ റെഡി ആയി നിന്നാ മതി വൈകീട്ട് കേട്ടോ…ഞാൻ പിന്നെ വരാം …അങ്കിൾ എവിടെ…
അമ്മു : അച്ചയും ശ്രീയുടെ അച്ഛനും എന്തിനോ പുറത്തേക്ക് പോയി…
ഞാൻ വെളിയിലേക്ക് ഇറങ്ങി … കുട്ടു വണ്ടിയും കൊണ്ട് വന്നു…
പട്ടാളം : കുട്ടു എന്തിനാ നീ കണ്ട തെണ്ടികളുടെ വണ്ടി ഒക്കെ ഉപയോഗിക്കുന്നത്….
കുട്ടു : തെണ്ടികളോ… വല്യച്ഛൻ എന്താ പറയുന്നത്…
അമർ: ഹലോ ചേട്ടാ കൊറച്ച് മാന്യം ആയി സംസാരിക്കാം…
ഞാൻ : ടാ വേണ്ട
അമർ: നീ മിണ്ടാതെ ഇരി നിനക്ക് പറയാൻ മടി കാണും എനിക്ക് ആരെയും പേടിക്കണ്ട ആവശ്യം ഇല്ല… ഞാനും പോട്ടെ പോട്ടെ വക്കുമ്പോ ഇയാള് തലയിൽ കേറുവാണല്ലോ …