ഞാൻ : ഇത് ശ്രീ അമ്മുൻ്റെ കസിൻ… ഞാൻ വൈകീട്ട് വരാം അപ്പോ കാര്യം പറയാം ഒരു രഹസ്യം ഉണ്ട്…
മായ : അപ്പോ ശ്രീ വരുന്നോ ഒരു ചെറിയ പാർട്ടി ഉണ്ട്…
ശ്രീ : നോക്കട്ടെ …
മായ : കുട്ടു നീയും വാ…
കുട്ടു : വരാം ചേച്ചി…
മായ : അപ്പോ ഇന്ദ്ര ഞാൻ പോട്ടെ…
ഞാൻ : ഒക്കെ മുത്തെ 🫂
ഞാൻ : എന്താ ഒരു വാട്ടം..
അമ്മു : വിട് എല്ലാരും കൂടെ ചേർന്ന് ആണ് അപ്പോ
ഞാൻ : ഏയ് അവള് അന്ന് ചോദിച്ചു ദുബൈ പോവുന്നില്ലേ എന്ന് അപ്പോ ഞാൻ ഇല്ല പറഞ്ഞു അങ്ങനെ ഇതും പറഞ്ഞു…
അമ്മു : കള്ളൻ ആണ് നീ…
ഞാൻ : ശെരി ഈ പിണക്കം മാറ്റാൻ എന്ത് ചെയ്യണം ഞാൻ പറ…
അമ്മു : പറയട്ടെ
ഞാൻ : പറ…
അമ്മു : ഇന്ന് മൊത്തം ഞാൻ പറയുന്നത് മാത്രം നീ കേക്കണം…
ഞാൻ : ശെരി…
⏩
ഒരു ആറര ആയപ്പോ ഞങൾ തിരിച്ച് വീടെത്തി..
പൂജാരിയും ആൾക്കാരും അവിടെ എത്തി…
അവർ അവിടെ പൂജക്ക് വേണ്ട ഒരുക്കം ഒക്കെ പൂർത്തി ആക്കി സമയം നോക്കി ഇരുന്ന് അതിൻ്റെ സമയം ആയപ്പോ പൂജ തുടങ്ങി…
ഞാൻ കുറച്ച് നേരം അവിടെ ഇരുന്ന് പിന്നെ മോളിലേക്ക് പോയി … അമ്മക്ക് ഒരു ഹായ് ഇട്ടു…
ഉറക്കം ആയിരിക്കും …
അമ്മു : ഹലോൺ …സാർ
ഞാൻ : വര്യ … എന്താ
ചായ വേണോ…
വേണ്ട…
താഴെ അവരൊക്കെ വന്നു…
ആര്
അമ്മായി മാമ വല്യമ്മ വല്യച്ഛൻ ദേവിയേച്ചി ..
ഞാൻ : അതെ അമ്മു ഞാൻ വീട്ടിലോട്ടു പോട്ടേ…
എന്തിനാ
എനിക്ക് ഇവരെ ഒന്നും കാണാൻ വൈയ്യ അല്ലെങ്കിൽ തന്നെ അയാള് എൻ്റെ വീട്ടുകാരെ പറഞ്ഞത് എനിക്ക് അങ് പിടിച്ചിട്ടില്ല… പിന്നെ എന്നെ കാണുമ്പോ അവർക്ക് അങ് ദഹിക്കില്ല…