അമ്മു : അത് പിന്നെ ആ ഓന്ത് ശവത്തെ എനിക്ക് ഇഷ്ട്ടം അല്ല…
കുട്ടു : ചേട്ടാ പറ ചേട്ടാ…
ഞാൻ : പറയാടാ നീ കഴിക്ക്…
അമ്മു : അതൊന്നും നടക്കില്ല…
കുട്ടു : ഡീ മരപ്പട്ടി നിന്നെ കൊല്ലും ഞാൻ…
ഞാൻ : ഡീ അവൻ ഒന്ന് കഴിക്കട്ടെ നീ ഒന്ന് ചുമ്മാ ഇരി…. ആട്ടേ സാർ ഏത് വണ്ടി ആണ് നോക്കി വച്ചിട്ടുള്ളത്…
കുട്ടു : അമറേട്ടൻ്റെ അതെ കളർ ജി ട്ടി…
ഞാൻ : അതൊന്നും വേണ്ട അതൊന്നും താങ്ങാൻ ഉള്ള പ്രായം നിനക്ക് ആയിട്ടില്ല ഒരു രണ്ട് മൂന് കൊല്ലം കഴിയട്ടെ….
കുട്ടു : ചേട്ടാ അങ്ങനെ പറയല്ലേ…
ഞാൻ : കുട്ടു ഇപ്പൊ നീ ചെറിയ വല്ല വണ്ടി വാങ് അതൊന്ന് ശെരിയായ പോലെ ഓടിച്ച് പഠിക്ക്…
കുട്ടു : എന്താ ചേട്ടാ ചേട്ടനും ഇവളെ പോലെ…
ഞാൻ : ശെരി ഒരു ഓഫർ ഞാൻ തരാം…
കുട്ടു : എന്താ…
ഞാൻ : നീ നല്ല പോലെ വണ്ടി ഓടിക്കുന്നു എന്ന് എനിക്ക് തോന്നിയ എൻ്റെ ഗ്രീൻ ബേർഡ് നിനക്ക് സ്വന്തം… ഒടനെ തരില്ല നീ മിനിമം ഒരു കൊല്ലം എങ്കിലും ഒരു കീറൽ പോലും ഇല്ലാതെ വണ്ടി ഓടിച്ച് പ്രൂവ് ചെയ്യണം…നീ ഒരു മപ്പ് റൈഡർ ആണ് എന്ന്…
കുട്ടു : സത്യം
ഞാൻ : സത്യം ഒരു കൊല്ലം ഓടിച്ചാ ഞാൻ എൻ്റെ വണ്ടി നിനക്ക് തരും…. ആലോചിചൊ ഗ്രീൻ ബേർഡ് സി 900 കിട്ടും…
കുട്ടു : ചേട്ടാ സത്യം ആണോ…
ഞാൻ : തരാ ടാ…
കുട്ടു : കണ്ടോടി ചേച്ചി ഇതാണ് ലവ് നീയും ഉണ്ടല്ലോ എനിക്ക് അരിമണിയുടെ ഉപയോഗം നിന്നെ കൊണ്ട് ഉണ്ടോ….
അമ്മു : അവനൊന്നും തരില്ല അവൻ നിന്നെ പറ്റിക്കും…
കുട്ടു : ആണോ ചേട്ടാ
ഞാൻ : സത്യം മതിയല്ലോ….
അമ്മു : നീ കൊടുക്കാൻ പോവാ അവന്