ഇനി പോവാ….
അമ്മ : അതെ വാ പോവാം….
ഞാൻ : പോട്ടെ അപ്പോ ബൈ…
അമ്മു : ഉം ശെരി 😢…
ഞാൻ അവളുടെ തോളിൽ കൈ ഇട്ട് പുറത്തേക്ക് പോയി…
അങ്കിൾ : ഞങ്ങളും ഇറങ്ങുവാ.. മോളെ ശ്രീ ലക്ഷ്മി വാ കേറിക്കൊ മഹി കേറ്….
പപ്പ : അപ്പോ വന്നിട്ട് കാണാം …
അങ്കിൾ : പോയിട്ട് വാ….
അവര് വണ്ടിയിൽ കേറി ഞങ്ങളും ….
ഞാൻ : അമ്മു ബൈ ബൈ … ശ്രീ ബൈ ഡോ….
പപ്പ : കേറിക്കെ ഇന്ദ്ര സമയം ആയി… ഞങ്ങളുടെ വണ്ടികൾ അനങ്ങി തുടങ്ങി…
വണ്ടി കൺമുന്നിൽ നിന്ന് മാഞ്ഞതും അമ്മു നിറകുടം തുളുംബിച്ച പോലെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുക്കി കൊണ്ട് ഉള്ളിലേക്ക് ഓടി ….
ശ്രീ : അമ്മു …അവളും പിന്നാലെ ഓടി…
ബെഡ്ഡിൽ കേറി കിടന്ന് കരയുന്ന അമ്മുവിനെ ശ്രീ ആശ്വസിപ്പിച്ചു….
ശ്രീ : എന്താ ഡീ ഇത് കൊച്ച് കുട്ടിയെ പോലെ അമ്മു… ഡീ അമ്മൂസേ കരയല്ലേ ..അമ്മു…
അമ്മു : 😭😭
… ..
അടുത്ത വളവിൽ ഞാൻ വണ്ടി നിർത്താൻ പറഞ്ഞു…
പപ്പ : ടാ നിൻ്റെ കളി കൂടുതൽ ആണ്…
ഞാൻ : അമ്മ ഉമ്മ ബൈ ബൈ …
അമ്മ : നോക്കി പോ രണ്ടും കൂടെ അടിച്ച് മഹിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കല്ലേ… കേട്ടല്ലോ…
ഞാൻ : ഇല്ല … ബൈ പപ്പ …
പപ്പ : ശെരി … ബൈ ബൈ … ഉമ്മ … എത്തിയിട്ട് വിളിക്കാം…ശെരി…
… ഞാൻ ഇങ്ങനെ നടന്ന് വീട്ടിലോട്ട് പോയി…
ഇതെന്താ അടച്ചിട്ടില്ലെ… ഞാൻ ഒച്ച ഇല്ലാതെ ഉള്ളിലേക്ക് കേറി പോയി… സ്റ്റെപ് കേറി ഒച്ച ഇല്ലാതെ മുകളിലേക്ക് കേറി ..
എത്ത എത്ത അമ്മുവിൻ്റെ കരച്ചിലും ശ്രീയുടെ സംസാരവും കേട്ട് തുടങ്ങി…
അച്ചോ പാവം …
അമ്മു : എനിക്ക് പറ്റില്ല ശ്രീ ഒരാഴ്ച ഇനി തള്ളി നീക്കാൻ…. ഹ്… ഹ്..