ഞാൻ : ചുമ്മാ പറഞ്ഞതാ നീ ഒരാഴ്ച എങ്കിലും അടികൂടാതെ സമാധാനം ആയിട്ട് അമ്മ ഉണ്ടാക്കി തരുന്ന ഫുഡും കഴിച്ച് ഹാപ്പി ആയി ഇരുന്നോ ….
അമ്മു ഉള്ളിലെ വിഷമം മറച്ച് പിടിച്ച് കൊണ്ട് പറഞ്ഞ് തുടങ്ങി …. അത് ശെരി ആണ് കുറച്ച് ദിവസം സ്വസ്ഥം ആയി ഇരിക്കണം… പിന്നെ ഇന്ദ്ര
എന്തോ
ഞാൻ കാർ എടുത്തോട്ടേ….
എന്തിനാ
അല്ല കറങ്ങാൻ പോവാൻ
അതിനെന്താ എടുത്തോ സൂക്ഷിച്ച് കൊണ്ട് പോണം അറിയാല്ലോ ഇവൻ എൻ്റെ ജീവൻ ആണ്…
ഓ വേണ്ട …
ഞാൻ ചുമ്മാ പറഞ്ഞത് …..കൊണ്ട് പൊക്കോ…
അമ്മു : ശെരി…
⏩ 10 മിനിറ്റ്
ആൻ്റി: വന്നോ… അവര് എവിടെ
ഞാൻ : അവര് വരുന്നുണ്ട് ആൻ്റി… വണ്ടി ഇവിടെ ഇട്ടിട്ട് പോവാ പറഞ്ഞാ ഞാൻ ഇത് ഇങ്ങോട്ട് കൊണ്ട് വന്നത് …
ആൻ്റി: ശെരി ശെരി വാ
ഞാൻ : ആഹാ ഇയാള് ഇവിടെ ഉണ്ടോ…
ശ്രീ : ഞാൻ ഉച്ചക്ക് വന്നു…
ഞാൻ. : ഇതാരാ…
ശ്രീ : ഇത് എൻ്റെ അമ്മായിയുടെ മോൾ ആണ്… ശ്രീലക്ഷ്മി…
ഞാൻ : ശെരി ശെരി…അങ്കിള് ഇവിടെ ഉണ്ടോ…
അങ്കിൾ : ഉണ്ട് മോനെ …
ഞാൻ : എങ്ങോട്ടാ പോവാൻ ഒരുങ്ങുക ആണ് തോന്നുന്നു…
അങ്കിൾ :ആലുവ വരെ ഒന്ന്. പോണം
ഞാൻ : ആണോ
അങ്കിൾ : അവിടെ ഇവളുടെ ഒരു ബന്ധു ഉണ്ട് അവര് മരിച്ച് പോയി….
ഞാൻ : അയ്യോ …
അങ്കിൾ : അപ്പോ അങ്ങോട്ട് ഒന്ന് പോണം… മഹി റെഡി ആയി നീ…
ആൻ്റി: അവര് വരട്ടേ ഇവർ ഇറങ്ങിയിട്ട് അല്ലേ..
അങ്കിൾ : അവരോ
ഞാൻ : പപ്പയും അമ്മയും മറ്റെ വണ്ടിയിൽ വരുന്നുണ്ട് അത് ഇവിടെ ഇടാൻ ആണ്…
അങ്കിൾ : ശെരി ശെരി .
ഞാൻ : ദേ വന്നു…
പപ്പ : ഹാ നീ പോയില്ലേ
അങ്കിൾ : ഇല്ല. നിങ്ങള് പോയിട്ട് പോവാം എന്നും വച്ചാ…